ടെയ്ലർ സ്വിഫ്റ്റ് ഷോക്ക് 3000 പൗണ്ട് മൂല്യമുള്ള ടിക്കറ്റുകൾ സൗജന്യമായി കരസ്ഥമാക്കിയ ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ അന്വേഷണം വരുന്നു. സിറ്റി ഹാളിന്റെ എത്തിക്സ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്.
-------------------aud--------------------------------
ഇത്തരം സൗജന്യങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ മേയർ വേണ്ടത്ര ജാഗ്രത പുലർത്തിയോ എന്നതാണ് അന്വേഷിക്കുന്നത്. ക്‌സഴിഞ്ഞ ആഗസ്റ്റ് 15 ന് നടന്ന ഇയേഴ്സ് ടൂറിന്റെ ലണ്ടനിലെ പരിപാടിക്കുള്ള, 500 പൗണ്ടിന്റെ ആറ് ടിക്കറ്റുകളാണ് സാദിഖ് ഖാൻ സൗജന്യമായി സ്വീകരിച്ചത്.
ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ എൽ എസ് ഈവന്റ്‌സ് ആയിരുന്നു ഈ ടിക്കറ്റുകൾ നൽകിയത്. ഇത് സംബന്ധിച്ച് പരാതി നൽകാൻ സിറ്റി ഹോൾ കൺസർവേറ്റീവ് അംഗം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് വാങ്ങിയ കാര്യം വളരെ വൈകിയും കൃത്യമല്ലാതെയുമാണ് മേയർ വെളിപ്പെടുത്തിയതെന്ന് അവർ ആരോപിക്കുന്നു. മാത്രമല്ല, അത് ഭരണകൂടത്തിന്റെ താത്പര്യത്തിന് വിരുദ്ധമാകാനുള്ള സാധ്യതയുമുണ്ട്. ടിക്കറ്റ് വാങ്ങുന്ന കാര്യത്തിൽ മേയർ കൂടുതൽ കരുതൽകാണിക്കണമായിരുന്നു എന്നും അവർ പറയുന്നു.
© Copyright 2024. All Rights Reserved