ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ വൈറ്റ്ഫീൽഡിൽ ഓടിക്കൊണ്ടിരുന്ന ഒരു ടെസ്ല സൈബർ ട്രക്ക് തടഞ്ഞ് പിടികൂടിയത് അത് മറ്റ് റോഡ് ഉപഭോക്താക്കൾക്ക് ഭീഷണിയാകും എന്ന് പറഞ്ഞായിരുന്നു.
-------------------aud--------------------------------
77,000 പൗണ്ട് വിലവരുന്ന ഈ ട്രക്ക് ടോഡ് സുരക്ഷക്ക് ഭീഷണിയാകും എന്നതിന്റെ പേരിൽ പോലീസ് നിരോധിച്ചിരിക്കുകയാണ്. എലൻ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി 2023 ൽ ആണ് ഇത് അമേരിക്കയിൽ ആദ്യമായി ഇറക്കിയത്. എന്നാൽ, ഇത് ബ്രിട്ടനിൽ നിരോധിച്ചിരിക്കുകയാണ്. നിയമപരമായി ഇത് ബ്രിട്ടനിൽ വാങ്ങാനും കഴിയില്ല.
ബ്രിട്ടനിലെ റോഡുകളിൽ 3100 കിലോഗ്രാം ഭാരമുള്ള ഈ |ട്രക്കുകൾ അധികമായതോടെയാണ് ഇപ്പോൾ കർശന നടപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്താണ് ഇപ്പോൾ ഇത് ബ്രിട്ടനിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 130 മൈൽ വേഗതയിൽ വരെ പോകാൻ കഴിയുന്ന ഇവയ്ക്ക് വെറും 2.6 സെക്കന്റിൽ പൂജ്യത്തിൽ നിന്നും 60 മൈൽ വേഗതയിൽ എത്താനും കഴിയും. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രക്ക് പിടിച്ചെടുത്ത വിവരം പോലീസ് അറിയിച്ചിരിക്കുന്നത്.
ഡ്രൈവർ യുകെയിലെ സ്ഥിര താമസക്കാരനാണെങ്കിലും വാഹനം വിദേശത്താണ് റെജിസ്റ്റർ ചെയ്തിരിക്കുന്നതും ഇൻഷുർ ചെയ്തിരിക്കുന്നതും എന്ന് പോലീസ് പറഞ്ഞു. അത് യു കെയിൽ നിരോധിച്ചിട്ടുള്ള കാര്യമാണ്. റോഡ് ട്രാഫിക് നിയമം എസ് 165 അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തിരിക്കുന്നത്. വാഹനം വിട്ടുകിട്ടാൻ ഉടമക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കുകയും ശരിയായ ഇൻഷുറൻസ് ഉറപ്പാക്കുകയും വേണം. 14 ദിവസങ്ങൾക്കകം ഇത് ഹാജരാക്കിയില്ലെങ്കിൽ വാഹനം പൊളിച്ചു വിൽക്കാനാണ് സാധ്യത എന്നാണ് പോലീസിന്റെ വെബ്‌സൈറ്റിൽ പറയുന്നത്.
ബ്രിട്ടനിൽ റോഡുകളിൽ യാത്ര ചെയ്യാൻ അനുവാദം ലഭിക്കണമെങ്കിൽ വാഹനങ്ങൾക്ക് ചുവന്ന ബ്രേക്ക് ലൈറ്റും മഞ്ഞ ഇൻഡിക്കേറ്ററുകളും ആവശ്യമാണ്. എന്നാൽ, സൈബർ ട്രക്കിൽ ഇത് രണ്ടും ചുവന്ന നിറത്തിലുള്ളതാണ്. ഇത് നിരോധിക്കാൻ മറ്റൊരുകാര്യം ഇതിന്റെ അമിത ഭാരമാണ്. അത് ബ്രിട്ടീഷ് റോഡുകൾക്ക് അനുയോജ്യമല്ല എന്നാണ് വിദഗ്ദെഹാഭിപ്രായം.
© Copyright 2024. All Rights Reserved