1,198 അടി നീളം, 250,800 ടൺ ഭാരം…ആറു സ്വിമ്മിംഗ് പൂളുകൾ, റസ്റ്റോറൻറുകൾ,ബാറുകൾ…ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പൽ എന്ന വിശേഷണവുമായി കന്നിയാത്രക്ക് ഒരുങ്ങാൻ പോകുന്ന 'ഐക്കൺ ഓഫ് ദ സീസ്(Icon of the Seas) ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതങ്ങൾ ഇതുകൊണ്ടൊന്നും തീരുന്നില്ല..ടൈറ്റാനികിനെക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ടെന്ന് പറയപ്പെടുന്ന ഈ കപ്പൽ അവസാന മിനുക്കുപണികൾക്കായി കരീബിയൻ ദ്വീപിലെത്തിയിരിക്കുകയാണ്.
=========aud==============
ജനുവരി 27ന് യു.എസിലെ മയാമിയിൽ നിന്നും ക്രൂയിസ് കപ്പൽ അതിൻറെ കന്നിയാത്ര ആരംഭിക്കും. ആദ്യയാത്രക്ക് മുന്നോടിയായി, സർട്ടിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് ആവശ്യമായ ട്രയൽ യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച (ജനുവരി 2) പ്യൂർട്ടോ റിക്കോയുടെ പൗൺസിലെ ഒരു തുറമുഖത്ത് ക്രൂയിസ് കപ്പലെത്തിയിട്ടുണ്ട്. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൂയിസ് ലൈൻ കമ്പനിയായ റോയൽ കരീബിയൻ. മിയാമിയിൽ നിന്ന് യാത്ര ആരംഭിച്ച് ബഹാമാസ്, മെക്സിക്കോ, ഹോണ്ടുറാസ് സെൻറ് മാർട്ടൻ, സെൻറ് തോമസ് ഉൾപ്പെടെയുള്ള തുറമുഖങ്ങൾ താണ്ടി ഏഴ് രാത്രികളാണ് കപ്പലിൽ ചെലവഴിക്കാൻ സാധിക്കുക.
കപ്പൽ രണ്ട് ബില്യൺ ഡോളർ അതായത് Rs 1 lakh 66,000 കോടി) മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്. 20 ഡെക്കുകളിലായി 7,600 യാത്രക്കാരെ ഉൾക്കൊള്ളാൻ ഐക്കൺ ഓഫ് ദ സീസിന് സാധിക്കും. ഒരു ഫുഡ് ഹാൾ,ആറ് സ്വിമ്മിംഗ് പൂളുകൾ, ഏറ്റവും വലിയ കടൽ വാട്ടർ പാർക്ക് എന്നിവയും കപ്പലിലുണ്ട്. 40ലധികം ബാറുകളും റസ്റ്റോറൻറുകളുമുണ്ട്. കുടുംബങ്ങൾക്കായി ഒരു അക്വാ പാർക്ക്, ഒരു നീന്തൽ ബാർ, എക്സ്ക്ലൂസീവ് ഡൈനിംഗ് അനുഭവങ്ങൾ, ആർക്കേഡുകൾ, ലൈവ് മ്യൂസിക്, ഷോകൾ എന്നിവയാണ് കപ്പലിന്റെ മറ്റ് ആകർഷണങ്ങൾ.ഇൻഫിനിറ്റി പൂളും കപ്പലിലുണ്ട്. ആ ആഡംബരക്കപ്പലിൽ യാത്ര ചെയ്യുന്നതിന് ഒരാൾ 1542 ഡോളറാണ് നൽകേണ്ടതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനോടകം തന്നെ ബുക്കിംഗ് പൂർത്തിയായതായാണ് റിപ്പോർട്ട്.
© Copyright 2024. All Rights Reserved