ചേട്ടന്റെ സിനിമയുടെ ഡബ്ബിങ്ങിന് ഓട്ടോ വിളിച്ചെത്തിയ സഹോദരൻ ധ്യാൻ ശ്രീനിവാസൻ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള ധ്യാൻ ശ്രീനിവാസന്റെ വരവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രിൻ്റഡ് ഷർട്ടും ഷോർട്‌സും ധരിച്ച് സിംപിൾ ലുക്കിലായിരുന്നു ധ്യാനിൻ്റെ വരവ്. ഓട്ടോക്കൂലി നൽകാൻ ധ്യാൻ ഡ്രൈവറോട് ഫോൺ നമ്പർ ചോദിക്കുന്നതും വിഡിയോയിൽ കാണാം. ചിത്രത്തിൻ്റെ നിർമാതാവായ വിശാഖ് സുബ്രഹ്‌മണ്യത്തെ ടാഗ് ചെയ്തു കൊണ്ട് വിനീത് ശ്രീനിവാസനാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്.
-------------------aud--------------------------------fcf308
സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ഇതിനു പിന്നാലെ അഭിനേതാക്കളുടെ ഡബ്ബിങ് ജോലികൾ ചെന്നൈയിൽ ആരംഭിച്ചു. ധ്യാനിൻ്റെ വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. "മീൻ മേടിക്കാൻ വരണ പോലെയാണ് ചെക്കൻ ഡബ്ബിങ്ങിന് വരുന്നത്", "ധ്യാൻ ചേട്ടൻ മാസ്സ്", "ധ്യാൻ സിംപിൾ ആണ്, ബട്ട് പവർഫുൾ' തുടങ്ങിയ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. തടി കുറച്ച് വമ്പൻ മേക്കോവറിലാണ് ധ്യാൻ ഈ ചിത്രത്തിലെത്തുന്നത്. തടി കുറച്ചു വന്നില്ലെങ്കിൽ വേറെ ആളെ വച്ച് ഈ വേഷം തീർക്കുമെന്ന ചേട്ടൻ്റെ 'ഭീഷണി'ക്കു വഴങ്ങിയാണ് ധ്യാൻ ദിവസങ്ങൾക്കുള്ളിൽ ഈ മേക്കോവറിലേക്കെത്തിയത്.
© Copyright 2025. All Rights Reserved