മദ്യനയത്തിൽ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്ന് സിറോ മലബാർ സഭ.നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് സിറോ മലബാർ സഭ പി ആർ ഒ ആൻ്റണി വടക്കേക്കര പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം കൂട്ടുന്നതും അപലപനീയമാണ്.ഈ നീക്കത്തെ സഭ എതിർക്കുന്നു,ടൂറിസം വികസനത്തിൻറെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണ്. ബാർ കോഴ വിവാദത്തിൽ രാഷ്ട്രീയ അഭിപ്രായത്തിനില്ല.അന്വേഷണം നടത്തി യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു
-------------------aud-------------------------------
അതെസമയം
ബാർകോഴ വിവാദത്തിന് പിന്നാലെ ബാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങി സർക്കാർ. ഡ്രൈ ഡേ വേണ്ടെന്ന തീരുമാനം നടപ്പിലാക്കില്ല. വിവാദങ്ങൾക്കിടെ ബാറുകൾക്ക് ഇളവ് നൽകിയാൽ അത് ആരോപണങ്ങൾക്ക് കരുത്ത് പകരും. അതിനാൽ തൽക്കാലം നീക്കത്തിൽ നിന്നും പൂർണമായി പിൻവാങ്ങാൻ ഒരുങ്ങുകയാണ് സർക്കാർ. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഭീമമായ നഷ്ടം വരുത്തുന്നെന്നായിരുന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തൽ. ബാറുകളുടെ പ്രവർത്തന സമയത്തിൽ ഇളവ് വേണമെന്നും ശുപാർശയുണ്ടായിരുന്നു. പുതിയ മദ്യനയം ചർച്ച ചെയ്യുന്നതിനായി അടുത്തമാസം വകുപ്പ് മന്ത്രി ബാറുടമകൾ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. യുഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയതിന് സമാനമായ അവസ്ഥ സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തൽക്കാലം ഈ ചിന്തകൾ സർക്കാർ ഉപേക്ഷിക്കും. ബാർ കോഴ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു
© Copyright 2024. All Rights Reserved