ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 പിൻവലിക്കാമെന്ന് സുപ്രീംകോടതി. വായുമലിനീകരണ തോതിൽ കുറവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുമ്പോലാണ് സുപ്രധാന തീരുമാനം.
-------------------aud--------------------------------
ഒരു മാസമായി ഡൽഹിയിൽ വലിയ തോതിലുള്ള വായു മലിനീകരണമാണ് അനുഭവപ്പെട്ടിരുന്നത്. പലയിടങ്ങളിലും നേരത്തെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലായിരുന്നു. ഇതിനിടെ കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞ ദിവസങ്ങളും ഉണ്ടായി. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ വായുഗുണനിലവാരം 161 ആണ്. ഗുണ നിലവാരം മോഡറേറ്റ് വിഭാഗത്തിൽ തുടരുന്നതിനാലാണ് നിയന്ത്രണങ്ങൾ നീക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്.
© Copyright 2024. All Rights Reserved