ഹൃദയസ്‍പർശിയും വികാരഭരിതമായ ഒരു കഥയാണ് ചിത്രത്തിൽ എന്നാണ് അഭിപ്രായങ്ങൾ. സംവിധായകൻ പ്രേം കുമാറിന്റെ ആഖ്യാനമാണ് ചിത്രത്തിന്റെ കരുത്തായി അഭിപ്രായപ്പെടുന്നത്. അരവിന്ദ് സ്വാമിയും കാർത്തിയും മെയ്യഴകൻ സിനിമയിൽ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. വാക്കുകളാൽ വിശേഷിപ്പിക്കാനാകാത്ത ഒരു മികച്ച സിനിമാ അനുഭവമാണ് എന്നും അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കാർത്തിയുടെ ഹിറ്റായ സർദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകർഷിച്ചിരുന്നു. സർദാറിൽ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകർ.
സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സർദാറി'ൽ കാർത്തി ഒരു സ്‍പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. വ്യത്യസ്‍ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തിൽ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.
© Copyright 2024. All Rights Reserved