മാണി വിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് ബി യിൽ ലയിച്ചു. കേരള കോൺഗ്രസിന്റെ 60 ജന്മദിനം ആലോഷിക്കുന്ന വേളയിലാണ് ലയനം നടന്നത്. ഇതോടെ തിരുവനന്തപുരത്തെ കേരള കോൺഗ്രസ് മാണി പിളർന്നു. ലയനസമ്മേളനം അയ്യൻകാളി ഹാളിൽ കെ ബി ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിലിന് മെമ്പർഷിപ്പ് കൊടുത്തായിരുന്നു ഉദ്ഘാടനം . കേരള കോൺഗ്രസ്സിന്റെ മൂല്യങ്ങൾ കൈവിടാതെ ആദർശശുദ്ധിയോടെ പ്രവർത്തിക്കുന്ന ഏക കേരള കോൺഗ്രസ് പാർട്ടി കേരള കോൺഗ്രസ് ബിയാണെന്ന് ഗണേഷ് കുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ലയനസമ്മേത്തിൽ മുഖ്യ പ്രഭാഷണം കേരള കോൺഗ്രസ് ബി യുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജി പ്രേംജിത്ത് നടത്തി. ആയിരത്തോളം പേർ കേരള കോൺഗ്രസ് ബിയിൽലയിച്ചതായാണ് പാർട്ടി അവകാശപ്പെടുന്നത്. പാർട്ടിയുടെ മറ്റുനേതാക്കാൾ ജില്ലാ സെക്രട്ടറി ശ്രീ ബിജുധനൻ, വൈസ് പ്രസിഡന്റ് പാറശാല സന്തോഷ്, ജനറൽ സെക്രട്ടറി നിബുദാസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, പാർട്ടിയുടെ വനിതാ പ്രസിഡന്റ് സുജാലക്ഷ്മി, ജില്ലാ സെക്രട്ടറി ഷിബിൻ ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.
© Copyright 2023. All Rights Reserved