കോടികൾ വിലയുള്ള വിഗ്രഹം തമിഴ്‌നാട് പൊലീസ് തിരിച്ചുപിടിച്ചു. ലണ്ടനിൽ ഓക്സ്‌ഫഡ് സർവകലാശാലയുടെ മ്യൂസിയത്തിലുള്ള തിരുമങ്കയ് ആഴ്വാർ വെങ്കല വിഗ്രഹം ആണ് തിരിച്ചെത്തിക്കുന്നത്. തഞ്ചാവൂർ ജില്ലയിലെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950 നും 1967 നും ഇടയിൽ മോഷണം പോയ 4 വിഗ്രഹങ്ങളിൽ ഒന്നാണിതെന്ന് വിഗ്രഹം കടത്തൽ കേസന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസ് സംഘം പറഞ്ഞു. ഓക്സ്‌ഫഡിലെ അഷ്മൊലീൻ മ്യൂസിയത്തിൽ 1967-ൽ വിഗ്രഹം എത്തിയെന്നാണ് രേഖകൾ.
-------------------aud--------------------------------
മോഷണം സംബന്ധിച്ച തെളിവുകൾ പൊലീസ് സർവകലാശാലയ്ക്ക് കൈമാറിയതിനെ തുടർന്ന് ലണ്ടനിൽ നിന്നുള്ള വിദഗ്ധ സംഘം തമിഴ്‌നാട്ടിലെത്തി പരിശോധന നടത്തി. തുടർന്നാണ്. ആരാധനയ്ക്കായി വിഗ്രഹം വിട്ടുനൽകാൻ സർവകലാശാല സന്നദ്ധമായത്. ഒരുമാസത്തിനകം വിഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചെലവും സർവകലാശാല വഹിക്കും. സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ കാളിങ്ക നർത്ത കൃഷ്‌ണ, വിഷ്‌ണു. ശ്രീദേവി വിഗ്രഹങ്ങളും തിരികെയെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി സംസ്‌ഥാന പൊലീസ് മേധാവി ശങ്കർ ജിവാൾ പറഞ്ഞു. ഇവ യുഎസിലെ വിവിധ മ്യൂസിയങ്ങളിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
© Copyright 2025. All Rights Reserved