തെരഞ്ഞെടുപ്പ് നിയമങ്ങളിലും കാര്യമായ മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. 15 വര്‍ഷത്തിലേറെ കാലം ബ്രിട്ടന് വെളിയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും വോട്ടവകാശം ലഭിക്കുന്ന രീതിയില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനാണ് നീക്കം. വരുന്ന പൊതു തെരഞ്ഞെടുപ്പിന് ഇത്തരക്കാര്‍ക്ക് വോട്ടവകാശം ലഭിക്കുന്ന രീതിയില്‍, അതിനു മുന്‍പായി ഇത് പാര്‍ലമെന്റില്‍ പാസ്സാക്കി നിയമമാക്കുവാനാണ് നീക്കം.യു കെ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിയമത്തിന്റെ കരട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് പാസ്സാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, 2024 ശരത്ക്കാലത്ത് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി, വോട്ടര്‍പട്ടികയില്‍ പേര്‍ റെജിസ്റ്റര്‍ ചെയ്യുവാന്‍ പ്രവാസി ബ്രിട്ടീഷുകാര്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുമെന്ന് ചില കണ്‍സര്‍വേറ്റീവ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
© Copyright 2023. All Rights Reserved