ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജേ-മ്യുങിന്  ആക്രമണത്തിൽ പരിക്ക്

02/01/24

ദക്ഷിണ കൊറിയയിലെ  പ്രതിപക്ഷ നേതാവിനെതിരെ അക്രമം. അക്രമത്തിൽ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജേ-മ്യുങിന് പരിക്കേറ്റു. ലീയുടെ  ബുസാൻ സന്ദർശനത്തിനിടെയാണ് അജ്ഞാതനായ അക്രമി അദ്ദേഹത്തെ ആക്രമിച്ചത്. അക്രമി കത്തി ഉപയോഗിച്ച് ലീയെ ആക്രമി്കകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ ലീ ജേ-മ്യുങ്ങിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവനാണ് ലീ ജെ-മ്യുങ്. ഇദ്ദേഹം ബുഹാനിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മാധ്യമപ്രവർത്തകരുടെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടിരിക്കവേ അക്രമി ലീയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസി യോൻഹാപ്പ് വ്യക്തമാക്കുന്നു. ആക്രമണത്തിൽ കഴുത്തിൻ്റെ ഇടതുഭാഗത്താണ് ലീയ്ക്ക് പരിക്കേറ്റത്.
പ്രതിപക്ഷ നേതാവ് ലീ ജെ മ്യുങ്ങിനെ ആക്രമിച്ച പ്രതിയെ സംഭവസ്ഥലത്തു വച്ചുതന്നെ അറസ്റ്റ് ചെയ്തതായി വാർത്ത ഏജൻസി അറിയിച്ചു. അതേസമയം ലീ ജെയ്-മ്യുങ്ങിൻ്റെ പരിക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം ആക്രമണത്തിന് ഇരയായ ലീയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ചിത്രങ്ങളിൽ ലീ കണ്ണടച്ച് തറയിൽ കിടക്കുന്നതും ഒരു കൂട്ടം ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും നിൽക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. പരിക്കേറ്റു കിടക്കുന്ന ലീയുടെ കഴുത്തിൽ ഒരു തുണി ചുറ്റിയിട്ടിരിക്കുന്നതും ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്.ബുസാനിലെ ഗാദിയോക് ദ്വീപിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ വിമാനത്താവളം ലീ സന്ദർശിച്ചിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവൻ കൂടിയാണ് ലീ ജേ-മ്യുങ്.  

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu