ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ആരെ ദത്തെടുക്കണമെന്ന് തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളുടെ ക്ഷേമത്തിനും ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ അവകാശങ്ങൾക്കും വേണ്ടിയാണ് ഈ പ്രക്രിയ പ്രവർത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. രണ്ടോ അതിലധികമോ കുട്ടികളുള്ള ദമ്പതികൾക്ക് പ്രത്യേക പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ മാത്രം ദത്തെടുക്കാൻ അനുവദിക്കുന്നതിനുള്ള അപേക്ഷ ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ശരിവെച്ചു. ദത്തെടുക്കലിനായി ദീർഘനാളത്തെ കാത്തിരിപ്പുണ്ടെന്നും കുട്ടികളില്ലാത്ത നിരവധി ദമ്പതികളും ഒരു കുട്ടിയുള്ള മാതാപിതാക്കളും സാധാരണ കുട്ടിയെയാണ് ദത്തെടുക്കുന്നതെന്നും ജഡ്ജി നിരീക്ഷിച്ചു. എന്നാൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയെ ദത്തെടുക്കാനുള്ള സാധ്യത വിദൂരമാണെന്നും കോടതി നിരീക്ഷിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015 പ്രകാരം മൂന്നാമതൊരു കുട്ടിയെ ദത്തെടുക്കാൻ അപേക്ഷിച്ച രണ്ട് ബയോളജിക്കൽ കുട്ടികളുള്ള നിരവധി ദമ്പതികളുടെ ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ തീരുമാനം. രണ്ടോ അതിലധികമോ കുട്ടികൾ ഉള്ള ദമ്പതികൾക്ക് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ മാത്രമേ ഇപ്പോൾ ദത്തെടുക്കാൻ കഴിയൂ.
© Copyright 2024. All Rights Reserved