യാക്കോബായ-ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് കർമ്മപദ്ധതി വേണമെന്ന് ഹൈക്കോടതി. എല്ലാ ദിവസവും പള്ളികളുടെ ഗേറ്റിൽ പോയി മടങ്ങി വരാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. യാക്കോബായ പള്ളികളിൽ കോടതി വിധി നടപ്പാക്കാൻ സ്വീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. കൃത്യമായ കർമപദ്ധതി തയ്യാറാക്കി വരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
-------------------aud----------------------------
സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ആർജവം സർക്കാരിന് ഇല്ലേയെന്ന് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ചോദിച്ചു. കോടതി വിധി നടപ്പാക്കാൻ പൊലീസിന് കഴിവില്ലേ?. എല്ലാ ദിവസവും പള്ളിയുടെ ഗേറ്റിൽ പോയി വെറുതെ മടങ്ങി വരുന്ന പതിവ് ഇനി അനുവദിക്കാൻ കഴിയില്ല. കോടതി വിധി നടപ്പാക്കാൻ പൊലീസിന് താൽപ്പര്യക്കുറവുണ്ടോയെന്നും കോടതി ചോദിച്ചു. റൂൾ ഓഫ് ലോ ഉള്ള നാടാണിത്. ഇവിടെ കൃത്യമായി നിയമപരിപാലനം നടന്നിരിക്കണം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ കർമ പദ്ധതി വേണമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള കർമപദ്ധതിക്കായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. കുട്ടികളേയും കൊണ്ട് പള്ളിയ്ക്കകത്ത് പ്രതിഷേധം ഉണ്ടായി. ബലം പ്രയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇനിയും കാത്തിരിക്കാനാകില്ലെന്ന് ഓർത്തഡോക്‌സ് സഭ കോടതിയെ അറിയിച്ചു. അപ്പോൾ സർക്കാരിന് ഒരു അവസരം കൂടി നൽകാൻ കോടതി നിർദേശിച്ചു. ഇനിയും കൃത്യമായ കർമപദ്ധതി തയ്യാറാക്കി സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ലെങ്കിൽ, കോടതിഅലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
© Copyright 2024. All Rights Reserved