ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങൾ വൈകാതെ നിരത്തുകളിൽ എത്തും. വാഹനങ്ങളുടെ പരീക്ഷണ ഓട്ടം അടുത്ത മാസം നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഓട്ടോണമസ് വാഹന സേവന കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും അപ്പോളോ ഗോയും ഒപ്പുവച്ചു.
-------------------aud-------------------------------
ചൈനയുടെ ബെയ്ഡുവുമായി സഹകരിച്ചാണ് പദ്ധതി. ആർടിഎ ചെയർമാൻ മത്തർ അൽ തായറുടെയും ബെയ്ഡു ജനറൽ മാനേജർ (ഓവർസീസ് ബിസിനസ്) ഹാൾട്ടൻ നിയുവിന്റെയും സാന്നിധ്യത്തിൽ ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമദ് ഹാഷിം ബഹ്റൂസിയാനും ബെയ്ഡു മെന ഓർവസീസ് ജനറൽ മാനേജർ ലിയാങ് ഷാങും കരാറിൽ ഒപ്പുവച്ചു. ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം, ബെയ്ഡുവിന്റെ അപ്പോളോ ഗോ, ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ തലമുറ ഓട്ടോണമസ് ടാക്സികളായ ആർടി6 നിരത്തുകളിലിറക്കും. ഉയർന്ന നിലവാരമുള്ള ഓട്ടോമേഷനും സുരക്ഷയും ഉറപ്പാക്കാൻ ഈ വാഹനങ്ങളിൽ 40 സെൻസറുകളും ഡിറ്റക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. ഈ മോഡൽ മികച്ച നേട്ടം കൈവരിക്കുകയും ചൈനയിലെ ഉപയോക്താക്കളിൽ മികച്ച പിന്തുണയും നേടിയിട്ടുണ്ട്. അടുത്ത വർഷം ഓട്ടോണമസ് വാഹന സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി 50ഡ്രൈവറില്ലാ വാഹനങ്ങൾ അടുത്ത മാസങ്ങളിൽ പരീക്ഷണയോട്ടത്തിന് ഇറക്കും.
© Copyright 2024. All Rights Reserved