കമ്പനിയുട പ്രമോട്ടര്‍മാരായ ചത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രശേഖര്‍, രവി ഉപ്പല്‍ എന്നിവരുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടിയത്.
പ്രസ്തുത ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ ഒരാളായ സൗരഭ് ചന്ദ്രശേഖറിന്റെ വിവാഹം 200 കോടി മുടക്കിയാണ് ദുബായിയില്‍ നടത്തിയത്. ഇതിനായി ഇയാളുടെ ബന്ധുക്കളെ നാഗ്പൂരില്‍ നിന്നും സ്വകാര്യ ജെ്റ്റില്‍ ദുബായിയില്‍ എത്തിച്ചുവെന്നും വിവാഹത്തിനായി ചിലവഴിച്ച കോടികള്‍ ഹവാലാ പണം ആയിട്ടാണ് പല തരത്തില്‍ വിതരണം ചെയ്യപ്പെട്ടതെന്നും ഇ ഡി കണ്ടെത്തിയിരുന്നു.
നാല് പേരെ ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ട തട്ടിപ്പുമായി ബന്ധപ്പെട്ട് സൗരഭ് ചന്ദ്രശേഖറും, രവി ഉപ്പലും വലിയ അനധികൃത സാമ്രാജ്യമാണ് ചുരുങ്ങിയ കാലം കൊണ്ട് ദുബായിയില്‍ പണിതുയര്‍ത്തിയതെന്നും ഇ ഡി പറയുന്നു. ഇവരുടെ ഓണ്‍ലൈന്‍ ആപ്പിലൂടെ ചൂതാട്ടം നടത്തി അനേകം പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. ദൂബായിയിലും ഇന്ത്യയിലും ഇവര്‍ക്ക് ധാരാള ഫ്രാഞ്ചൈസികളും ഉണ്ടായിരുന്നു.
200 കോടി ചിലവഴിച്ച് നടത്തി വിവാഹത്തില്‍ ഇന്ത്യയില്‍ നിന്നും നര്‍ത്തകരും പാട്ടുകാരും അടങ്ങുന്ന കലാകാരന്‍മാരെ എത്തിച്ചിരുന്നു. ഇവര്‍ക്കു പണം നല്‍കിയതും ഹവാലാ മാര്‍ഗത്തിലായിരുന്നു. 112 കോടിയാണ് വിവാഹച്ചടങ്ങള്‍ നടത്തിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ആര്‍-1 ഇവന്റസ് പ്രൈവറ്റ് ലിമിറ്റഡിന് ഹവാല മാര്‍ഗത്തിലൂടെ ഓണ്‍ലൈന്‍ ചൂതാട്ട കമ്പനി നല്‍കിയത്.ആപ്പിന്റെ പ്രമോട്ടര്‍മാര്‍ക്കെതിരെ ഇ ഡി റെഡ്‌കോര്‍ണ്ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
© Copyright 2023. All Rights Reserved