ഇൻഹെറിറ്റൻസ് ടാക്‌സ് വെട്ടിക്കുറയ്ക്കാനുള്ള ആലോചനയിലാണ് ചാൻസലർ. വളരെയേറെ വിമർശനം കേൾക്കുന്ന നികുതി കുറയ്ക്കുന്നത് ബജറ്റിൽ സുപ്രധാന പ്രഖ്യാപനമായി ഇടംപിടിക്കുമെന്നാണ് സൂചന. എന്നാൽ ധനികരെ ബാധിക്കുന്ന ഇൻഹെറിറ്റൻസ് ടാക്‌സിനേക്കാൾ സാധാരണക്കാരായ, ജോലി ചെയ്യുന്ന കുടുംബങ്ങളെ ബാധിക്കുന്ന നികുതി കുറയ്ക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ഇടത് അനുകൂല മേഖലകളിൽ നിന്നുള്ള എംപിമാർ ഋഷി സുനാകിനെ ഉപദേശിക്കുന്നു.
ലേബർ പാർട്ടിയുമായുള്ള തങ്ങളുടെ വ്യത്യാസം വ്യക്തമാക്കാനാണ് പ്രധാനമന്ത്രി ഇൻഹെറിറ്റൻസ് ടാക്‌സ് കുറയ്ക്കാനുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്. ഹെഡ്‌ലൈൻ നിരക്ക് 40 പെൻസിൽ നിന്നും 20 പെൻസാക്കി കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിലപ്പുറം കടന്ന് ഈ നികുതി പൂർണ്ണമായി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.അതേസമയം ജോലിക്കാർക്കുള്ള നികുതി കുറയ്ക്കുന്നതിന് പ്രാമുഖ്യം നൽകാനാണ് മറ്റ് എംപിമാർ മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. ജീവിതച്ചെലവുകൾ കുറയ്ക്കാനും, ഉത്തേജനം നൽകാനും ഈ നീക്കം അനിവാര്യമാണെന്ന് ഈ എംപിമാർ ചൂണ്ടിക്കാണിക്കുന്നു.
വരുമാനത്തിലെ നികുതി കുറയ്ക്കുകയോ, ടാക്‌സ് പരിധി ഉയർത്തുകയോ ചെയ്യുന്നതാണ് മികച്ച നടപടിയെന്ന് ചെങ്കോട്ടയിലെ എംപിമാരുടെ ഗ്രൂപ്പായ നോർത്തേൺ റിസേർച്ച് ചെയർമാൻ ജോൺ സ്റ്റീവെൻസൺ പറഞ്ഞു. ആറ് വർഷത്തോളമായി നികുതി പരിധികൾ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ്.
© Copyright 2025. All Rights Reserved