സുമതി വളവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി എത്തുന്നത്. നടൻ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം. സുമതി വളവിന്റെ നിർമ്മാണം മുരളി കുന്നുംപുറത്ത് ആണ്.
-------------------aud------------------------------
അഭിനേതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് കരുതപ്പെടുന്നു. 'ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറാകൂ' എന്നാണ് ചിത്രത്തിൻറെ ടാഗ് ലൈൻ.
തിരുവനന്തപുരം നെടുമാങ്ങാട് എന്ന സ്ഥലത്തെ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. ഇവിടെ അപകടങ്ങളും പതിവായിരുന്നു. കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് ഇവിടെ അലയുന്നു എന്നാണ് കഥ. ഒരു കാലത്ത് രാത്രി സമയങ്ങളിൽ യാത്ര ചെയ്യാൻ ഭയപ്പെട്ടിരുന്ന ഈ വളവും അതിനെ ചുറ്റിപ്പറ്റി പ്രചരിച്ച കഥയും ആണോ അതോ വേറെ കഥയാണോ ചിത്രം പറയുന്നത് എന്നതാണ് സിനിമാസ്വാദകർ ചോദിക്കുന്നത്. അതേസമയം മാളികപ്പുറം ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ആനന്ദ് ശ്രീബാല എന്നാണ് ഈ ചിത്രത്തിൻറെ പേര്. അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ് ആണ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
© Copyright 2025. All Rights Reserved