ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റവുമായി മുംബൈ ഇന്ത്യൻസ്. 17.50 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നൽകി ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയെ മുംബൈ ടീമിലെത്തിച്ചു. രണ്ടും ക്യാഷ് ഡീലുകളാണ്. കഴിഞ്ഞ ദിവസം ഇരു ടീമുകളും ഇരുവരെയും നിലനിർത്തിയിരുന്നു. ഹാർദ്ദിക്കിനെ മുംബൈ ടീമിലെത്തിക്കുമെന്ന റിപ്പോർട്ടുകൾ തള്ളിയായിരുന്നു തീരുമാനം. എന്നാൽ, ഇതിനു പിന്നാലെ ദേശീയ മാധ്യമങ്ങൾ ഗ്രീൻ ബാംഗ്ലൂരിലേക്കും ഹാർദിക് മുംബൈയിലേക്കും ചേക്കേറും എന്ന റിപ്പോർട്ടുകൾ നൽകി. ഈ റിപ്പോർട്ടുകൾ ശരിവെക്കുന്ന പ്രഖ്യാപനമാണ് നിലവിൽ മുംബൈ ഇന്ത്യൻസ് നടത്തിയിരിക്കുന്നത്. ഗ്രീനിനെ ബാംഗ്ലൂരിനു നൽകി എന്ന് അടിക്കുറിപ്പിലൂടെ സ്ഥിരീകരിച്ച മുംബൈ ഹാർദ്ദിക് മുംബൈ ജഴ്സിയിലുള്ള ഒരു ചിത്രമാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.അതേസമയം, ഹാർദ്ദിക് ടീം വിട്ടതായി അറിയിച്ച ഗുജറാത്ത് തങ്ങളുടെ പുതിയ ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചു. കാമറൂൺ ഗ്രീനിനെ ടീമിലെത്തിച്ചതായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും അറിയിച്ചു.
© Copyright 2024. All Rights Reserved