ന്യൂ അഡിങ്ങ്ടൺ വിന്നേഴ്സ് ബാഡ്മിന്റൺ ക്ലെബ് അംഗങ്ങൾക്കായി നടത്തിയ ഏഴാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് വമ്പൻ വിജയമായി. വാശിയേറിയ പോരാട്ടങ്ങളാണ് ടൂര്ണമെന്റിലുടനീളം നടന്നത്.
-------------------aud------------------------------
മത്സരവീര്യം അൽപംപോലും ചോരാതെ നടന്ന ഫൈനൽ മത്സരത്തിൽ ബിനിൽ, ജിത്തു ടീം വിജയികളാവുകയും, സുനിൽ,ടോം ടീം രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ടോമിനെ തിരഞ്ഞെടുത്തു.
വിജയികൾക്ക് ടൂർ ഡിസൈനേഴ്സ് മാനേജിങ് ഡയറക്ടർ ബിജു ജോസഫ് സമ്മാനദാനം നിർവഹിച്ചു. ക്ലബ് കോർഡിനേറ്റർ ബിനിൽ പൗലോസ് എല്ലാവർക്കും നന്ദി അറിയിച്ചു.
© Copyright 2025. All Rights Reserved