പട്ടാപ്പകൽ, ജനങ്ങൾക്കിടയിൽ: ഇക്വഡോർ കൗൺസിലറായ 29കാരി ഡയാന വെടിയേറ്റു  മരിച്ചു

10/02/24

പട്ടാപ്പകൽ, ജനങ്ങൾക്കിടയിൽ: ഇക്വഡോർ കൗൺസിലറായ 29കാരി ഡയാന വെടിയേറ്റു കൊല്ലപ്പെട്ടു. കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് വീഡിയോ പകർത്തുന്നതിനിടെയാണ് കാർനെറോ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

സമീപ മാസങ്ങളിൽ, ഇക്വഡോർ നിരവധി അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. കൊലപാതകങ്ങളും ജയിൽ ചാട്ടങ്ങളും രാജ്യത്ത് പതിവായി മാറിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇപ്പോൾ പൊതുജനങ്ങൾ പങ്കെടുത്ത ഒരു യോഗം പൂർത്തിയാക്കിയതിന് പിന്നാലെ ഇക്വഡോർ നരഞ്ജലിലെ  കൗൺസിലറായ  ഡയാന പട്ടാപ്പകൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങൾ നടത്തുന്ന അക്രമങ്ങളാൽ വലയുന്ന തെക്കേ അമേരിക്കൻ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഡയാനയുടേത്. മുൻ പ്രസിഡൻ്റ് റാഫേൽ കൊറിയയുടെ അനുയായികൾ രൂപീകരിച്ച സിറ്റിസൺ റെവല്യൂഷൻ മൂവ്‌മെൻ്റ് പാർട്ടിയിലെ അംഗമായിരുന്നു കാർനെറോ. 2023 ലെ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും ഡയാനയിലെ പാർട്ടിയിലെ അംഗവുമായ ലൂയിസ ഗോൺസാലസ് എക്‌സിലെ ഒരു പോസ്റ്റിലൂടെ  വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
"ഞങ്ങളുടെ സഹപ്രവർത്തകയായ നരഞ്ജലിലെ കൗൺസിലർ ഡയാന കാർനെറോ കൊല്ലപ്പെട്ടു. അവരുടെ കുടുംബത്തിന് ഹൃദയംഗമമായ ആലിംഗനം- അവർ പോസ്റ്റിൽ സൂചിപ്പിച്ചു. കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് വീഡിയോ പകർത്തുന്നതിനിടെയാണ് കാർനെറോ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.രണ്ട് അജ്ഞാതരായ അക്രമികൾ അവളുടെ തലയ്ക്ക് വെടിയുതിർക്കുകയും ആക്രമണം നടന്നയുടനെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu