ന്യൂഡൽഹി:തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കാരണത്താൽ പതഞ്ജലി ഉൽപ്പന്നങ്ങളുടെ വിൽപ്പന തടഞ്ഞ കേസിൽ രണ്ടാഴ്ച്‌ചയ്ക്കുള്ളിൽ അന്തിമതീരുമാനം എടുക്കണമെന്ന് ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീംകോടതി.
വിവരം സംബന്ധിച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ കോടതിയിൽ റിപ്പോർട്ട് നൽകാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
-------------------aud--------------------------------
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
(ഐ.എം.എ) നൽകിയ കേസിൽ 14 പതഞ്ജലി ഉൽപന്നങ്ങളുടെ വിൽപ്പന ഉത്തരാഖണ്ഡ് സർക്കാർ തടഞ്ഞിരുന്നു.
ഭാവിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് പതഞ്ജലി കോടതിയിൽ അറിയിച്ചു. ഇവ ലംഘിച്ചതിനെ തുടർന്ന് പതഞ്ജലിയുടെ സഹസ്ഥാപകൻ ബാബാ രാംദേവ്, എം.ഡി. ആചാര്യ ബാലകൃഷ്ണ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.
വാദത്തിനിടെ 14 മരുന്നുകളും കൗണ്ടറിൽ ലഭ്യമാണെന്ന് ഐ.എം.എക്ക് വേണ്ടി ഹാജരായ
അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് സുപ്രീംകോടതി വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഉത്തരാഖണ്ഡ് സർക്കാറിനേട് ആവശ്യപ്പെട്ടത്.
© Copyright 2025. All Rights Reserved