ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരായ കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് കുടുംബം കോടതിയെ സമീപിച്ചത്. ചെക്ക് അധികൃതരുമായി ഇടപെടുന്നതിനും തങ്ങളെ സഹായിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകണമെന്നും കുടുംബം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
നിഖിൽ ഗുപ്ത നിലവിൽ ഖാലിസ്ഥാനി നേതാവ് ഗുർപത്വന്ത് പന്നുവിനെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റത്തിൽ ജൂൺ മുതൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിലാണ്."നിയമം അനുസരിക്കുന്ന ഇന്ത്യൻ പൗരനായ ഹർജിക്കാരനെ പ്രാഗിലെ ഒരു വിദേശ ജയിലിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്, അവിടെ അദ്ദേഹത്തിന് ജീവന് ഗുരുതരമായ ഭീഷണിയുണ്ട്."- സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കുടുംബം പറയുന്നു.
യുഎസും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ പകപോക്കലിനെ അഭിമുഖീകരിക്കുന്ന നിഖിൽ ഗുപ്ത 2023 ജൂൺ 30 മുതൽ ചെക്ക് അധികൃതരുടെ അനധികൃത കസ്റ്റഡിയിലാണ്. അറസ്റ്റ് വാറണ്ടിന്റെ അഭാവം, ന്യായമായ പ്രാതിനിധ്യത്തിന്റെ അഭാവം, അടിസ്ഥാന അവകാശങ്ങളുടെ നിഷേധം എന്നിവ ഉയർത്തിക്കാട്ടിയ കുടുംബം, വിചാരണ ന്യായമല്ലാതെ നടത്തുന്നുവെന്നും, പ്രാഗിൽ ആരംഭിച്ച കൈമാറൽ നടപടികൾ പരാജയപ്പെട്ടുവെന്നും വാദിച്ചു.
© Copyright 2025. All Rights Reserved