സൈനിക പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർ മരിച്ചതായി റിപ്പോർട്ടുകൾ. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ ടാങ്കുകൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
-------------------aud--------------------------------
പുലർച്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ടി- 72 ടാങ്കാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരാൾ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ്. ഒരാളുടെ മൃതദേഹം കണ്ടുകിട്ടിയതായും മറ്റുളളവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് വിവരം.
ലേയിൽനിന്ന് 148 കിലോമീറ്റർ അകലെ ന്യോമചുഷൂൽ മേഖലയിലെ മന്ദിർ മോർഹിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം ടി72 ടാങ്കിൽ നദി മുറിച്ചുകടക്കാനുള്ള പരിശീലനത്തിലേർപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.
© Copyright 2025. All Rights Reserved