പാലക്കാട്: പാലക്കാട്ടെ സി.പി.എം സ്ഥാനാർഥിയുടെ ചിഹ്നം ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം ജില്ലാ കമ്മിറ്റി നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്ലല്ലോ അവരുടെ സ്ഥാനാർഥി. ബി.ജെ.പിയുടെ മുന്നിൽ പോയി സീറ്റ് കെഞ്ചിയ ആളല്ലേ സ്ഥാനാർഥി? പാലക്കാട് രണ്ടാം സ്ഥാനത്തിന് വേണ്ടി ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ കടുത്ത മത്സരമുണ്ട്. അതിൽ ആരാണ് കയറി വരുന്നതെന്ന് അഞ്ചാം തീയതി കഴിഞ്ഞ് പറയാം. മൂന്ന് നിയോജക മണ്ഡലത്തിലും എല്ലാ കാര്യത്തിലും യു.ഡി.എഫാണ് ഒന്നാംസ്ഥാനത്താണെന്നും വി.ഡി സതീശൻ പറഞ്ഞു.
© Copyright 2025. All Rights Reserved