പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ വലിയ വീടുകളിലെ താരിഫ് ഉയർത്താൻ ലേബർ സർക്കാർ. ടാക്‌സ് വീടിന്റെ വലിപ്പം അനുസരിച്ച് നൽകും പോലെ വീട്ടിലെ ആർഭാടങ്ങൾ ഇനി നിങ്ങൾ സമ്പന്നരാണെന്ന് തെളിയിക്കുന്ന കാരണങ്ങളാകാം. വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാർഡനുമുള്ളവർക്ക് വാട്ടർ ബിൽ ഉയരും. ആർഭാടമുള്ള വീടുകൾ സ്വന്തമാക്കിയവർക്ക് ഇനി ജീവിത ചെലവും ഉയരുമെന്നു ചുരുക്കം.
-------------------aud--------------------------------
ജീവിത ചെലവ് കൂടുന്നതിൽ പരാതി പറയുന്ന സാധാരണക്കാർക്ക് വലിയ ബാധ്യത തലയിലേറ്റാൻ സർക്കാർ തയ്യാറല്ല. അതിനാൽ നികുതി ഭാരം ഉൾപ്പെടെ പെട്ടെന്ന് തീരുമാനിക്കാനും സർക്കാരിന് കഴിയില്ല. എന്നാൽ ബജറ്റിൽ ചില ഹിതകരമല്ലാത്ത തീരുമാനങ്ങൾ എടുക്കേ അടയ്‌ക്കേണ്ടിവരുമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജല വിതരണം നിയന്ത്രിക്കാനും പാവപ്പെട്ടവരുടെ മേൽ അധിക ഭാരം നൽകാതിരിക്കാനും സർക്കാർ ചില തീരുമാനങ്ങളെടുക്കുകയാണ്. ഉയർന്ന ജീവിത സാഹചര്യമുള്ളവർക്ക് കൂടുതൽ നികുതി നൽകേണ്ടിവരുന്ന രീതിയാണ് സർക്കാർ ആലോചിക്കുന്നത്.
കൂടാതെ ഉപഭോക്താക്കൾക്ക് ബില്ലിങ് രീതിയിലും മാറ്റം കൊണ്ടുവന്നേക്കും. ബില്ലിങ്ങ് ശൈത്യകാലത്ത് കുറവ് നൽകുന്നത് പോലെ സീസൺ വ്യത്യാസപ്പെടുമ്പോൾ ഉയർത്താനും സാധിക്കുന്നതും ആലോചനയിലുണ്ട്.
പാവപ്പെട്ടവരുടെ സാമ്പത്തിക നില പരിഗണിച്ച് അവർക്ക് ഇളവുകൾ നൽകാനാണ് സർക്കാർ ലക്ഷ്യം. ഊർജ്ജ പ്രതിസന്ധിയും സർക്കാരിന്റെ സാമ്പത്തിക അവസ്ഥയും ഒക്കെ പരിഗണിച്ച് കടുത്ത തീരുമാനങ്ങൾ അടുത്ത ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
© Copyright 2025. All Rights Reserved