മുംബൈ - ഗുവാഹത്തി ഇൻഡിഗോ വിമാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ അടിയന്തരമായി ഇറക്കി. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്‌ച പുലർച്ചയോടെ വിമാനം ധാക്കയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യാത്രക്കാരെല്ലാം വിമാനത്തിൽ തന്നെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
=================aud=======================
മുംബൈയിൽനിന്നും ഗുവാഹത്തിയിലേക്കുള്ള ഇൻഡിഗോയുടെ 6ഇ 5319 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ധാക്കയിൽനിന്ന് ഗുവാഹത്തിയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ നടത്തിവരികയാണെന്നും യാത്രക്കാർക്ക് ആവശ്യമായ പ്രാഥമിക സഹായങ്ങളൊക്കെ ചെയ്‌തുവരുന്നുണ്ടെന്നും ഇൻഡിഗോ കുറിപ്പിൽ അറിയിച്ചു.മണിക്കൂറുകളായി തങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് യാത്രക്കാർ എക്സ‌് പ്ലാറ്റ് ഫോമിൽ കുറിച്ചു. 'പാസ്പോർട്ട് ഇല്ലാതെ തന്നെ ഞങ്ങൾ ബംഗ്ലാദേശിലെത്തി' എന്ന് മുംബൈ യൂത്ത് കോൺഗ്രസ് നേതാവ് സൂരജ് സിങ് താക്കൂർ എക്‌സിൽ കുറിച്ചു. ഭാരത് ജോഡോ ന്യായ യാത്രയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സൂരജ്.
© Copyright 2025. All Rights Reserved