മുഖ്യമന്ത്രി പിണറായി വിജയൻ ഉടഞ്ഞ വിഗ്രഹമാണെന്നും പി.ആർ കൊണ്ട് അത് നന്നാക്കിയെടുക്കാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയെ മുഖ്യമന്ത്രി ഉപയോഗിക്കുന്നതിൽ ദുരൂഹതയുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി അഭിമുഖം നൽകാറില്ല. നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. മലപ്പുറത്തെ അവഹേളിച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
© Copyright 2025. All Rights Reserved