ഡൽഹിയിലെ മലിനീകരണ തോത് ഭയാനകമാംവിധം ഉയർന്ന സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ അടിയന്തര യോഗം വിളിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ചൊവ്വാഴ്ച കേന്ദ്രത്തോട് അഭ്യർഥിച്ചു. സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ഗോപാൽ റായ് കേന്ദ്രത്തിനയച്ച കത്തിൽ പറയുന്നു.
-------------------aud--------------------------------
പുകമഞ്ഞ് ഉത്തരേന്ത്യയെ മൂടിയിരിക്കുന്നു. പുകമഞ്ഞിൽ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. ഇതൊരു മെഡിക്കൽ എമർജൻസിയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോദി ഇടപെടണം. പ്രവർത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ധാർമിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രം നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നാല് കത്തുകൾ അയച്ചിട്ടും കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയും ഗോപാൽ റായ് ആരോപണമുന്നയിച്ചു. കൃത്രിമ മഴയെക്കുറിച്ച് യോഗം വിളിക്കാൻ പ്രധാനമന്ത്രി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടമെന്ന നിർദേശവും അദ്ദേഹം പങ്കുവെച്ചു. വിഷയത്തിൽ ഇടപെടേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അടിയന്തര യോഗം വിളിക്കണമെന്ന ഡൽഹി സർക്കാറി?ന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകളോട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് വീണ്ടും കത്തെഴുതുമെന്നും റായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുകമഞ്ഞ് കുറക്കുന്നതിനുള്ള നടപടികൾ കൈകാര്യം ചെയ്യാൻ ഞങ്ങൾ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. പരിഗണനയിലുള്ള പരിഹാരങ്ങളിലൊന്ന് കൃത്രിമ മഴയാണ്. ഇതുവഴി മലിനീകരണം കുറക്കാനും വായു ശുദ്ധീകരിക്കാനും കഴിയും റായ് പറഞ്ഞു. കേന്ദ്ര സർക്കാറിന് നടപടിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ അവരുടെ പരിസ്ഥിതി മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved