പുതിയ എസ്‌യുവിയുമായി JSW MG Motor India; മജസ്റ്ററിന്റെ സവിശേഷതകൾ അറിയാം

13/02/26

പ്രമുഖ വാഹന നിർമാതാക്കളായ JSW MG Motor India ഇന്ത്യൻ വിപണിയിൽ പുതിയ എസ്‌യുവി അവതരിപ്പിച്ചു. ‘മജസ്റ്റർ’ എന്ന പേരിലുള്ള ഈ മോഡൽ കമ്പനിയുടെ പുതിയ കലണ്ടർ വർഷത്തിലെ ആദ്യ വാഹനമാണ്. അടുത്തിടെ നടന്ന ഓട്ടോ പ്രദർശനത്തിൽ അവതരിപ്പിച്ച ഈ മോഡലിന്റെ പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 41,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ വില ഏപ്രിൽ മാസത്തിൽ പ്രഖ്യാപിക്കാനാണ് പദ്ധതിയിടുന്നത്. തുടർന്ന് മെയ് മുതൽ ഡെലിവറി ആരംഭിക്കും.

പുതിയ എസ്‌യുവിക്ക് ആകർഷകമായ എക്സ്റ്റീരിയർ ഡിസൈൻ നൽകിയിട്ടുണ്ട്. ഇരുവശത്തും സംയോജിത എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ ഗ്രിൽ, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, മുന്നിലും പിന്നിലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക് ഔട്ട് വിൻഡോ ലൈനുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്യുവൽ എക്സ്ഹോസ്റ്റ് ടിപ്പുകൾ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള സ്പോയിലർ എന്നിവയാണ് പ്രധാന ബാഹ്യ സവിശേഷതകൾ. മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, മെറ്റൽ ആഷ്, കോൺക്രീറ്റ് ഗ്രേ എന്നീ നാല് നിറങ്ങളിൽ വാഹനം ലഭ്യമാകും.

വാഹനത്തിന്റെ ഇന്റീരിയറും സാങ്കേതിക സൗകര്യങ്ങളും ശ്രദ്ധേയമാണ്. സ്‌മോക്ക്ഡ് എബോണി ഇന്റീരിയർ തീം, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേഷൻ, മസാജ് സൗകര്യമുള്ള മുൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, 12 സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽഗേറ്റ്, ആറ് എയർബാഗുകൾ, രണ്ട് വയർലെസ് ചാർജറുകൾ, ഡിജിറ്റൽ കീ എന്നിവയാണ് പ്രധാന സൗകര്യങ്ങൾ.

ആറ് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനുകളിൽ വാഹനം ലഭിക്കും. 213 ബിഎച്ച്പിയും 478 എൻഎമ്മും കരുത്ത് നൽകുന്ന 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും സ്റ്റാൻഡേർഡായി ലഭിക്കും.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu