ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര നാലാം ടെസ്റ്റ് അവസാന ദിനം മറ്റൊരു റെക്കോഡ് നേടി ഇന്ത്യൻ പേസ് ബൗളർ സൂപ്പർതാരം ജസ്പ്രീത് ബുംറ. ആസ്ട്രേലിയൻ വാലറ്റനിരയിലെ നഥാൻ ലിയോണിനെ അഞ്ചാം ദിനം തൻ്റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയാണ് ബുംറ റെക്കോഡിട്ടത്. രണ്ടാം ഇന്നിങ്സിൽ താരത്തിൻ്റെ അഞ്ചാം വിക്കറ്റായിരുന്നു ഇത്. ഇതോടെ ഈ പരമ്പരയിൽ താരം 30 വിക്കറ്റുകൾ സ്വന്തമാക്കി.
-------------------aud------------------------------
നാല് മത്സരത്തിൽ നിന്നുമാണ് താരം 30 വിക്കറ്റ് സ്വന്തമാക്കിയത്. ആ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ബുംറ നാല് വിക്കറ്റ് നേടിയിരുന്നു. ആസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പരയിൽ 30 വിക്കറ്റ് നേടുന്ന വെറും രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറാണ് ബുംറ. ബിഷൻ സിങ് ബേദിയാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബൗളർ. 32 വർഷങ്ങൾക്ക് ശേഷം കർട്ട്ലി ആംബ്രോസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ബൗളറും ബുംറയാണ്. ഈ പരമ്പരയിൽ മൂന്ന് തവണയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിൽ കുറിച്ചത്. ഇതിന് മുമ്പ് ബേദി, ബി.എസ്. ചന്ദ്രശേഖർ, അനിൽ കുംബ്ലെ എന്നിവർ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. 30 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളറാകാനും ബുംറക്കായി.
© Copyright 2024. All Rights Reserved