ടെൻ ഹാഗിന്റെ സഹ പരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്നു മുൻ ഇതിഹാസ താരം റൂഡ് വാൻ നിസ്റ്റൽറൂയ് ടീമിന്റെ താത്കാലിക ചുമതല ഏറ്റെടുത്തിട്ടുണ്ട്. പുതിയ പരിശീലകനെ എത്തിക്കാനുള്ള ശ്രമവും ക്ലബ് തുടങ്ങിയിട്ടുണ്ട്.
ടെൻ ഹാഗിന്റെ സഹ പരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്നു മുൻ ഇതിഹാസ താരം റൂഡ് വാൻ നിസ്റ്റൽറൂയ് ടീമിന്റെ താത്കാലിക ചുമതല ഏറ്റെടുത്തിട്ടുണ്ട്. പുതിയ പരിശീലകനെ എത്തിക്കാനുള്ള ശ്രമവും ക്ലബ് തുടങ്ങിയിട്ടുണ്ട്. 1989-90 കാലഘട്ടത്തിനു ശേഷമാണ് ഇത്രയും പരിതാപകരമായ പ്രീമിയർ ലീഗ് തുടക്കം മാഞ്ചസ്റ്ററിനുണ്ടായിരിക്കുന്നത്. നിലവിൽ അവർ 14ാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിലും കാര്യമായ മുന്നേറ്റം പ്രീമിയർ ലീഗിൽ ടീമിനുണ്ടായിരുന്നില്ല. ആ ഘട്ടത്തിലും ടെൻ ഹാഗിന്റെ കസേര ഇളകിയിരുന്നു. എന്നാൽ എഫ്എ കപ്പിൽ നാട്ടു വൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി കിരീടം നേടാൻ യുനൈറ്റഡിനു സാധിച്ചതോടെ ഈ സീസണിലും ടെൻ ഹാഗിനെ നിലനിർത്തുകയായിരുന്നു.
2013ൽ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ 27 വർഷം നീണ്ട പരിശീലക കാലത്തിനു വിരാമമിട്ട് ക്ലബിന്റെ പടിയറിങ്ങിയ ശേഷം മാഞ്ചസ്റ്ററിനു നല്ല കാലമുണ്ടായില്ല. അതിനിടെ നിരവധി പരിശീലകർ ആ കസേരയിൽ എത്തിയെങ്കിലും കഴിഞ്ഞ 11 വർഷമായി പ്രീമിയർ ലീഗ് കിരീടം അവർക്ക് കിട്ടാക്കനിയായി നിൽക്കുന്നു.
© Copyright 2025. All Rights Reserved