ലിയ പ്രതീക്ഷകളുമായി പുതുവർഷമെത്തുകയാണ്. എന്നാൽ ബ്രിട്ടനെ സംബന്ധിച്ചടത്തോളം 2025 ഉം മെച്ചമായിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് ബ്രിട്ടൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസ്ഥയിൽ. ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്‌സ് പൊട്ടിച്ച നികുതി ബോംബിന്റെ ആഘാതത്തിലാണ് ബിസിനസ്സുകൾ.
-------------------aud--------------------------------
ലേബർ ഗവൺമെന്റ് നടപ്പാക്കിയ നികുതി വർധനവുകൾ തൊഴിലുകളെയും, നിക്ഷേപങ്ങളെയും, വളർച്ചയെയും ബാധിക്കുന്നതിനാൽ സാമ്പത്തിക പ്രതിസന്ധി ഡൗണിംഗ് സ്ട്രീറ്റിൽ 'സൃഷ്ടിച്ചതാണെന്നാണ്' ആരോപണം.
2025 തുടക്കത്തിൽ എല്ലാ പ്രധാന മേഖലകളും നെഗറ്റീവ് കാഴ്ചപ്പാടിലാണെന്ന് എംപ്ലോയേഴ്‌സ് സംഘടന വ്യക്തമാക്കി. മാനുഫാക്ചറിംഗ്, സർവ്വീസ്, റീട്ടെയിൽ എന്നിവയെല്ലാം ഈ സ്ഥിതിയാണ് നേരിടുന്നത്. എംപ്ലോയേഴ്‌സ് നാഷണൽ ഇൻഷുറൻസിലെ 25 ബില്ല്യൺ പൗണ്ടിന്റെ ബജറ്റ് വർദ്ധനവുകളാണ് സ്ഥാപനങ്ങൾക്ക് തിരിച്ചടിയായത്.
'ഞങ്ങളുടെ പുതിയ സർവ്വെകളിൽ സമ്പദ് വ്യവസ്ഥ ഏത് ദിശയിലാണ് പോകുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. സ്ഥാപനങ്ങൾ ഉത്പാദനവും, ജോലിക്ക് ആളെ എടുക്കുന്നതും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം കൂടുതൽ ബലപ്പെടും', കോൺഫെഡറേഷൻ ചീഫ് ഇക്കണോമിസ്റ്റ് അൽപേഷ് പലേജ പ്രതികരിച്ചു.
അവസാന പാദത്തിലെ വളർച്ചാ പ്രവചനങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പൂജ്യത്തിലേക്ക് പുനർനിശ്ചയിച്ചിരുന്നു. അടുത്ത വർഷം 2 ശതമാനം വളർച്ച പ്രവചിച്ച ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റിയും ഇത് വെട്ടിച്ചുരുക്കുമെന്നാണ് കരുതുന്നത്.
© Copyright 2024. All Rights Reserved