സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയിൽ അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള സത്വര നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചിരുന്നു. സാമൂഹിക പെൻഷൻ പദ്ധതിയിലുൾപ്പട്ടവരുടെ ഡാറ്റ മറ്റ് സർക്കാർ ഡാറ്റകളുമായി ചേർത്തുവച്ച് പരിശോധിക്കാനാണ് തീരുമാനം.
-------------------aud----------------------------
വാഹനം, വലിയ വീട്, വലിയ അളവിൽ ഭൂമി തുടങ്ങിയവ ഉള്ളവരെ കണ്ടെത്തി പട്ടിക തയാറാക്കും. ഇതിനായി മോട്ടർ വാഹനം, റവന്യു, റജിസ്‌ട്രേഷൻ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഡേറ്റാബേസ് പരിശോധിക്കും. ആഡംബരക്കാർ ഉടമകളെ കണ്ടെത്തുന്നതിനായി എംവിഡിയുടെ ഡാറ്റ സഹായിക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ കുടുംബവരുമാനമുള്ള ആളുകളെ ഒഴിവാക്കാൻ സിവിൽ സപ്ലൈസിലെ ഡാറ്റ ഗുണകരമാകുമ്പോൾ രജിസ്‌ട്രേഷൻ, റവന്യൂ വകുപ്പുകളുമായുള്ള ഡാറ്റ ഗുണഭോക്താക്കളുടെ ആസ്തികൾ വെളിപ്പെടുത്താൻ സഹായിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ, പട്ടികയിലുള്ള ആൾ അനർഹനാണെന്നു കണ്ടെത്തിയാൽ ക്ഷേമ പെൻഷൻ വിതരണം നിർത്തലാക്കും. ഇതുവരെ അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തിരികെ ഈടാക്കുന്നതടക്കമുള്ള നടപടികളും കൈക്കൊള്ളും.
© Copyright 2024. All Rights Reserved