പൈതൃകമായ വിശ്വാസം വരും തലമുറയ്ക്ക് പകർന്നുനൽകി മറുനാട്ടിൽ വിശ്വാസത്തിന്റെ വക്താക്കളാകുവാൻ മാർ റാഫേൽ തട്ടിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നമ്മുടെ വിശ്വാസം അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ ആണ് നാട്ടിലുള്ള മാതാപിതാക്കളുടെ ആശങ്കകൾ ഇല്ലാതാകുന്നത്. സഭയോട് ചേർന്ന് ഒരു കുടുംബമായി വളരുവാനും മാർ.റാഫേൽ തട്ടിൽ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.സ്റ്റോക്ക്പോർട്ടിൽ സെന്റ് സെബാസ്റ്റ്യൻ മിഷൻ പ്രഖ്യാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
-------------------aud--------------------------------
വൈകുന്നേരം ആറുമണിക്ക് ഹെയ്‌സൽ ഗ്രൂ സെൻ പീറ്റേഴ്‌സ് പള്ളിയിൽ വച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്സ്രാമ്പിക്കൽ ,മിഷൻ ഡയറക്ടർ ഫാദർ ജോസ് കുന്നുംപുറം മാഞ്ചസ്‌റർ റീജിയണിലെ വൈദികർ, ഷൂസ് ബെറി രൂപതയിലെ വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാന മധ്യേ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെയും സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും സാനിധ്യത്തിൽ രൂപത പാസ്റ്ററൽ കോർഡിനേറ്റർ റെവ ഡോ: ടോം ഒലികരോട്ട് മാർ സബ്‌സ്ത്യാനോസ് മിഷനന്റെ പ്രഖ്യാപന ഡിക്രി വായിച്ചു. മാഞ്ചസ്റ്റർ, സെൻതോമസ് മിഷന്റെ ഭാഗമായിരുന്ന മാർ സെബസ്ത്യാനോസ് പള്ളി മിഷൻ പദവിയിലേക്ക് ഉയരുന്നതിനുള്ള സന്തോഷവും ആശംസയും പള്ളി കമ്മറ്റി പ്രകടിപ്പിച്ചു .സെൻതോമസ് പള്ളിയിലെ കൈക്കാരന്മാരും കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളുംപരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തി. ഇവരെക്കൂടാതെ, മാഞ്ചസ്റ്റർ റീജിയൻ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പുതിയ മിഷന് ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. മാഞ്ചസ്റ്റർ റീജിയണിന്റെ കീഴിലുള്ള മറ്റു ഇടവകാംഗങ്ങളും നൂറുകണക്കിന് വിശ്വാസികളും കുർബാനയിലും മിഷൻ പ്രഖ്യാപനത്തിലും പങ്കെടുക്കാനെത്തി. പ്രവാസിയായി എത്തുന്ന ഓരോ മലയാളിയുടെയും ആശങ്കയായിരുന്നു വിശ്വാസത്തിൽ അധിഷ്ഠിതമായ നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എങ്ങനെ നിലനിർത്താൻ സാധിക്കുമെന്നത്.എന്നാൽ അതിന് ഒരു കുറവും കൂടാതെ നടത്തിക്കൊണ്ടുപോകാൻ സഭ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നമ്മൾക്ക്എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നു.ഈ രാജ്യത്ത് അതിനുവേണ്ടി സഹായം ചെയ്തു തന്ന ഷ്രൂഷ്ബറി രൂപതയുടെ പിതാവിനെയും വൈദികരേയും അല്മായരുടെയും സേവനങ്ങളെ വളരെ നന്ദിയോടെ പിതാവ് ദിവ്യബലി മദ്ധ്യേ അഭിനന്ദിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം സ്സ്വാദിഷ്ടമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.സ്റ്റോക്ക് പോർട്ട് ന്റെ സമീപപ്രദേശങ്ങളായ ഹൈഡ് ,മാക്കൽസ്ഫീൽഡ് ,ആർട്‌സ് വുഡ്, എഡ്ജിലി, പോയിൻന്റൻ എന്നീ സ്ഥലങ്ങൾ സ്റ്റോക്ക് പോർട്ട് സെന്റ് സെബസ്ത്യാനോസ് പള്ളി കേന്ദ്രീകൃതമായി വരുന്ന മിഷന്റെ ഭാഗമാകും.നൂറ്റി ഇരുപതിൽപ്പരം കുടുംബങ്ങൾ ആണ് പുതിയ മിഷന് കീഴിൽ വരുന്നത്.ആറ് കുടുംബ യൂണിറ്റുകളും ആയി പ്രവർത്തിക്കുന്ന മിഷനിൽ ഇനി വളർച്ചയുടെ നാളുകളാണ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കും വിജയത്തിനായി സഹകരിച്ചവർക്കും മിഷൻ ഡയറക്റ്റർ ഫാ.ജോസ് കുന്നുംപുറം നന്ദി അറിയിച്ചു.
© Copyright 2024. All Rights Reserved