18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ഔദ്യോഗികമായി സ്വാഗതം ചെയ്തത് സ്‌പീക്കർ ഓം ബിർല. രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെൻ്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത ശേഷം ലോക്‌സഭ ചേർന്നപ്പോഴാണ് സ്‌പീക്കർ സ്വാഗതം ചെയ്‌തത്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് സ്‌പീക്കർ ആശംസകൾ നേരുകയും ചെയ്‌തു .
-------------------aud--------------------------------
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടത്തിയ കന്നിപ്ര സംഗം ഏറെ പ്രശംസ നേടിയിരുന്നു. ഭരണകക്ഷിക്ക് രാഷ്ട്രീയ അധികാരമുണ്ടാകാമെന്നും എന്നാൽ പ്രതി പക്ഷവും ജനങ്ങളുടെ ശബ്ദം സഭയിൽ കേൾപ്പിക്കുന്നവരാണെന്നും രാഹുൽ സ്‌പീക്കറെ ഓർമിപ്പിച്ചു. എ ത്ര ഫലപ്രദമായി സഭ നടന്നോ എന്നതല്ല ഇന്ത്യയുടെ ശബ്ദം ഈ സഭയിൽ എത്രത്തോളം കേൾപ്പിക്കാൻ അവസരം നൽകി എന്നതാണ് ചോദ്യമെന്ന് രാഹുൽ തുറന്നടിച്ചു. സ്പീക്കറെ സഹായിക്കാനും സഭ നടത്താനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെ കേൾ ക്കൽ സുപ്രധാനമാണ്. വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് സഹകരണമുണ്ടാകുക. പ്രതിപക്ഷത്തി ന്റെ ശബ്ദം ഈ സഭയിൽ കേൾക്കാൻ അനുവദിക്കണം. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തി സഭ കൊണ്ടു പോകാമെന്നത് ജനാധിപത്യ വിരുദ്ധമായ ആശയമാണ്. ഇപ്രാവശ്യം കഴിഞ്ഞ തവണത്തേക്കാൾ നിർണായകമായ രീതിയിൽ പ്രതിപക്ഷം ഇന്ത്യൻ ജനതയുടെ ശ ബ്ദം കേൾപ്പിക്കും. രാജ്യത്തിൻ്റെ ഭരണഘടന പ്രതിപക്ഷം സംരക്ഷിക്കണമെന്ന് ഇന്ത്യൻ ജനത ആഗ്രഹിച്ച തെരഞ്ഞെടുപ്പാണിത്. തങ്ങളെ അതിന് അനുവദിച്ച് ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സ്പീക്കർ നിർവഹിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
© Copyright 2025. All Rights Reserved