പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച കേസിൽ അമിർ തതാലു എന്നറിയപ്പെടുന്ന ഗായകൻ അമിർ ഹൊസൈൻ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ച് ഇറാനിയൻ കോടതി.
-------------------aud-------------------------------
കഴിഞ്ഞ ദിവസമാണ് കോടതി ഗായകന് വധശിക്ഷ വിധിച്ചതെന്ന് ഇറാനിയൻ പത്രത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തെഹ്‌റാനിലെ ക്രിമിനൽ കോടതിയുടേതാണ് വിധി. 2016ൽ തതാലു നിരവധിക്കേസുകളിൽ അറസ്റ്റിലായിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ഇയാളെ ജയിലിലടക്കുകയും ചെയ്തു. 2018ൽ ജയിൽ മോചിതനായതിന് ശേഷം തതാലു തുർക്കിയിലേക്ക് പോകുകയും നിരവധി ആൽബങ്ങൾ നിർമിക്കുകയും വലിയ കൺസേർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. ഇതുവരെ 21 ആൽബങ്ങളാണ് തതാലു ചെയ്തത്. 2021ലാണ് അവസാന ആൽബം പുറത്തിറങ്ങിയത്.
2023ൽ പാസ്‌പോർട്ട് കാലഹരണപ്പെട്ടതിനെ തുടർന്ന് തുർക്കി അധികാരികൾ ഇസ്താംബൂളിൽ നിന്നുള്ള ഇയാളുടെ പ്രവേശനം തടയുകയും ഇറാനിയൻ അധികാരികൾക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. തുടർന്ന് തീർപ്പുവരാത്ത കുറ്റങ്ങളിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ചതിന് നേരത്തെ 10 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇറാനിയൻ ഭരണകൂടത്തിനെതിരായ പ്രചരണം, അശ്ലീലമായ ഉള്ളടക്കം എന്നീ കേസുകളിലും ഇയാൾക്കെതിരെ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.
© Copyright 2024. All Rights Reserved