ലയണൽ മെസി തന്റെ വിരമിക്കലിനെ പറ്റി സൂചനകൾ ഒന്നും തന്നെ നൽകിയിട്ടില്ല എങ്കിലും താരം തന്റെ ഫുട്ബോൾ യാത്രയിലെ അവസാന ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് നേരത്തെ തന്നെ വെളുപ്പെടുത്തിയിരുന്നു. വിരമിക്കലിനു ശേഷം പരിശീലകനായി തുടരാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ലയണൽ മെസിയെ കുറിച്ച് മുൻ മാഞ്ചസ്റ്റർ താരം ക്ലെബെർസൺ പറഞ്ഞു.
------------------aud------------------------------
ക്ലെബെർസൺ പറയുന്നത് ഇങ്ങനെ:
” എംഎൽഎസ് ലീഗിൽ ഒരുപാട് മാറ്റങ്ങളാണ് മെസി വന്നതിൽ പിന്നെ സംഭവിച്ചിരിക്കുന്നത്. ഒരു കളിക്കാരൻ എന്ന നിലയിൽ മെസി ആ ലീഗിലേക്ക് ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. അദ്ദേഹം ഒരുപാട് ഗോളുകളും നേടിയിട്ടുണ്ട്. എനിക്ക് തോന്നുന്നു എംഎൽഎസ് ലീഗ് ഇനിയും ഉയരങ്ങളിലേക്ക് എത്തും എന്ന് തന്നെ ആണ് ഞാൻ കരുതുന്നത്. മെസി വിരമിച്ചതിനു ശേഷം പരിശീലകനാകണം എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം ഈ ലീഗിൽ കോച്ച് ആയി വന്നാൽ, പരിശീലകനായിരിക്കും കൂടുതൽ ഫാൻ ബെയ്‌സ്” ക്ലെബെർസൺ പറഞ്ഞു. രണ്ട തവണ കോപ്പ അമേരിക്കൻ കപ്പ് നേടാൻ മെസിക്ക് സാധിച്ചു. പക്ഷെ ഫൈനലിൽ താരത്തിന്റെ കാലിനു ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. അത് കൊണ്ട് തന്നെ ഇന്റർ മിയാമി മത്സരങ്ങൾ കുറെ അധികം നഷ്ടപ്പെടുകയും ചെയ്യ്തു. മെസി ഇനി എന്നാണ് കളിക്കളത്തിലേക്ക് മടങ്ങി വരുന്നത് എന്നതിനെ പറ്റി ഔദ്യോഗീകമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഈ വർഷത്തെ കോപ്പയിൽ മെസിക്ക് ഗംഭീര പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചില്ല. ഒരു ഗോളും ഒരു അസ്സിസ്സ്റ്റും മാത്രമാണ് താരം ടീമിനായി നേടിയത്. മെസി വീണ്ടും കളിക്കളത്തിലേക്ക് വരുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.
© Copyright 2023. All Rights Reserved