ഫുട്ബോൾ പ്രേമികൾക് ആശ്വാസം ഏകി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. യൂറോപ്യന്‍ സമ്മറിനു മുൻ പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ ചെറിയ തോതിൽ താരങ്ങൾക് പരിശീലനം നടത്താനുള്ള അനുമതിയും ലഭിച്ചു. ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് സ്പാനിഷ് ലീഗ് വീണ്ടും ആരംഭിക്കാമെന് തീരുമാനത്തിലേക്ക് വരുന്നത്. ജൂണ്‍ ആദ്യവാരത്തോടെ മല്‍സരങ്ങള്‍ വീണ്ടും തുടങ്ങാനാണ് ആലോചന. മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നതിനു മുമ്പ് ചുരുങ്ങിയത് ഒരു മാസമെങ്കിലും കളിക്കാര്‍ക്ക് പരിശീലനം നടത്താൻ സമയം അനുവദിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഒപ്പം തന്നെ പരിശീലനത്തിന് ശേഷം എല്ലാ ദിവസവും പരിശോധന നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
© Copyright 2023. All Rights Reserved