റോം ഇറ്റലിയുടെ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ (79) അന്തരിച്ചു. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇറ്റാലിയൻ സോസർ ഫെഡറേഷനാണു റിവയുടെ മരണം സ്‌ഥിരീകരിച്ചത്.
1968ൽ ഇറ്റലി യൂറോപ്യൻ കിരീടം സ്വന്തമാക്കിയത് റിവയുടെ മികവിലായിരുന്നു. രണ്ടു വർഷത്തിനുശേഷം ലോകകപ്പ് ഫൈനലിലുമെത്തി. 42 മത്സരങ്ങളിൽനിന്നായി 35 ഗോളുകൾ നേടിയ റിവ ഇറ്റലിയുടെ എക്കാലത്തെയും ടോപ് സ്കോററാണ്
© Copyright 2025. All Rights Reserved