കോവിഡ് മഹാമാരിയുടെ ആഘാതത്തിന് ശേഷം വാക്‌സിനേഷനോട് ജനം പൊതുവെ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഫ്ലൂ വാക്‌സിനേഷനെയും ബാധിക്കുന്നുണ്ട്. അതിനാൽ സൗജന്യ വാക്‌സിനേഷൻ സ്വീകരിച്ച് വിന്ററിൽ ആശുപത്രികളിലെ സമ്മർദം കുറയ്ക്കാൻ ആണ് എൻഎച്ച്എസ് ആഹ്വാനം ചെയ്യുന്നത്.
-------------------aud--------------------------------
വാക്‌സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കി എൻഎച്ച്എസ് മുന്നറിയിപ്പുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ രണ്ട് വിന്റർ സീസണുകളിലായി ഇംഗ്ലണ്ടിൽ ഫ്‌ളൂവുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 18,000 മരണങ്ങൾ സംഭവിച്ചിട്ടുള്ളതായി എൻഎച്ച്എസ് കണക്കുകൾ സ്ഥിരീകരിക്കുന്നു. ഇത് പരിഗണിച്ച് സൗജന്യ വാക്‌സിനേഷൻ നേടാൻ അവകാശമുള്ളവർ എത്രയും പെട്ടെന്ന് ഇത് സ്വീകരിക്കാൻ തയ്യാറാകണമെന്ന് എൻഎച്ച്എസ് ആവശ്യപ്പെടുന്നു.
2022-23, 2023-24 വർഷങ്ങളിലെ ഒക്ടോബർ മുതൽ മേയ് വരെയുള്ള കണക്കുകളാണ് ഇത്. ഇതേ കാലയളവിൽ കോവിഡ് ബാധിച്ച് 19,500-ലേറെ മരണങ്ങൾ നടന്നതായും യുകെഎച്ച്എസ്എ കണക്കാക്കുന്നു. കഴിഞ്ഞ രണ്ട് വിന്ററുകളിൽ 20,000-ഓളം മരണങ്ങൾ ഫ്‌ളൂവുമായി ബന്ധപ്പെട്ട് സംഭവിച്ചുവെന്നത് വൈറസിന്റെ ഗുരുതരാവസ്ഥ ഓർമ്മിപ്പിക്കുന്നുവെന്ന് വാക്‌സിനേഷൻ & സ്‌ക്രീനിംഗ് എൻഎച്ച്എസ് നാഷണൽ ഡയറക്ടർ സ്റ്റീവ് റസൽ ചൂണ്ടിക്കാണിച്ചു.
യോഗ്യരായവർ എത്രയും പെട്ടെന്ന് വാക്‌സിൻ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വിന്ററിൽ തന്നെ വാക്‌സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണം താഴ്ന്നതായി യുകെഎച്ച്എസ്എ പറയുന്നു. വാക്‌സിൻ സ്വീകരിച്ച് വിന്ററിൽ ആശുപത്രികൾക്ക് മേൽ സമ്മർദം ഒഴിവാക്കാൻ ജനം തയ്യാറാകണമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ ആൻഡ്രൂ പൊള്ളാർഡ് ആവശ്യപ്പെട്ടു.
© Copyright 2024. All Rights Reserved