ബവ്റിജസ് തുടർന്ന് പ്രവർത്തിക്കും എങ്കിലും മദ്യവിൽപ്പന പഴയ പോലെ ക്ലച്ച് പിടിച്ചേക്കില്ലെന്ന് എക്സൈസ്. ലോക്‌ഡൗൺ തുടങ്ങിയ ശേഷം ഒന്നര മാസത്തിനുള്ളിൽ സംസ്ഥാനത്ത് പിടിച്ചെടുത്തത് 2,22,703 ലീറ്റർ വാഷ്. 2611 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. സ്ഥാനത്ത് വിഐപികൾ ഉൾപ്പെടെയുള്ളവർ സ്വന്തം ആവശ്യത്തിന് വീടുകളിൽ രഹസ്യമായി പഴങ്ങൾ വാറ്റി ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യമാണ് ഇപ്പോൾ നിലവിൽ. ഇവരൊന്നും ഇനി തിരിച്ച് ബവ്റിജസിനു മുന്നിൽ ക്യൂ നിൽക്കാൻ വരില്ല എന്നാണ് എക്സൈസിന്റെ നിഗമനം.
ലോക് ഡൗൺ തുടങ്ങി ഒന്നര മാസത്തിനുള്ളിൽ ഇരട്ടിച്ച കേസുകളുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡൗൺ തുടങ്ങി ആദ്യ ആഴ്ചയിൽ മദ്യപാനികളെ കടുത്ത പിരിമുറുക്കം ആയിരുന്നു അനുഭവപ്പെട്ടത്. കേരളത്തിൽ മദ്യം കിട്ടാതെ എട്ടു പേർ ആത്മഹത്യ ചെയ്തു.ഓരോ ‘വിമുക്തി’ സെന്ററുകളിലും ശരാശരി 63 മദ്യപർ വീതമാണു കൗൺസലിങ്ങിന് എത്തിയത്. എന്നാൽ ഏപ്രിൽ തുടങ്ങിയതോടെ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാതെ ആയി.ഇഷ്ടംപോലെ വാറ്റ് ചാരായം ലഭിക്കാൻ തുടങ്ങിയതും പലരും വീട്ടിൽ കുക്കർ ഉപയോഗിച്ച് വാറ്റാൻ തുടങ്ങിയതുമാണ് കാരണമെന്ന് എക്ൈസസ് സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ ഇനിയും ആളുകൾ ബവ്റിജസിന്റെ മദ്യം വാങ്ങാൻ തിരികെ വരുമോ എന്നാ ചോദ്യമാണ് എക്‌സൈസ് ഉന്നയിക്കുന്നത്.
© Copyright 2024. All Rights Reserved