ബാറ്റിങ്ങ് മാത്രമല്ല ബൗളിങ്ങിലെ കഴിവുകൂടി ഉപയോഗപ്പെടുത്തണം''; ജയ്സ്വാളിനോട് കുംബ്ലെഅഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് കളികൾ പൂർത്തിയായപ്പോൾ 109 ബാറ്റിംഗ് ശരാശരിയിൽ 545 റൺസുമായി ജയ്സ്വാളാണ് റൺവേട്ടയിൽ മുന്നിൽ.

20/02/24

ഇന്ത്യയുടെ ബാറ്റിങ് യുവതാരം യശസ്വി ജയ്‌സ്വാളിനോട് ടീമിനുവേണ്ടി ബൗളിങ്ങിലും സംഭാവന ചെയ്യാൻ ആവശ്യപ്പെട്ട് സ്‌പിൻ ഇതിഹാസം അനിൽ കുംബ്ലെ. ബാറ്റിംഗിൽ കത്തിക്കയറുമ്പോഴും യശസ്വിക്ക് ഒരു ഉപദേശമെന്ന നിലയ്ക്കാണ് കുംബ്ലെ ഇക്കാര്യം വ്യക്തമാക്കുന്നത്.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടി മിന്നുംഫോമിൽ നിൽക്കുകയാണ് താരം. വിശാഖപട്ടണം, രാജ്‌കോട്ട് ടെസ്റ്റുകളിലായിരുന്നു യശസ്വിയുടെ ഡബിൾ സെഞ്ച്വറികൾ. ട്രെയിനിങ് സെഷനിടെ ജയ്‌സ്വാൾ സ്‌പിൻ ബൗളെറിയുന്നത് സാധാരണമാണ്.
'നിങ്ങളുടെ ബാറ്റിങ് നന്നായിരുന്നു. എന്നാൽ നിങ്ങളുടെ സ്വാഭാവികമായ ലെഗ് സ്പ‌ിൻ പന്തുകൾ കൂടി എനിക്ക് കാണണം എന്നുണ്ട്. അതിനാൽ ഉപേക്ഷിക്കരുത്. കാരണം അത് എപ്പോഴാണ് നിങ്ങൾക്ക് പ്രയോജനപ്പെടുകയെന്ന് നിങ്ങൾക്കറിയില്ല. നടുവേദന ഉണ്ടായിട്ടുണ്ടെന്നറിയാം. എന്നാലും പരിശ്രമിക്കുക. ക്യാപ്റ്റനോട് കുറച്ച് ഓവർ എറിയാൻ തരാൻ ആവശ്യപ്പെടുക'-കുംബ്ലെ ഒരഭിമുഖത്തിൽ ജയ്സ്വാളിനോട് പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 209 റൺസെടുത്ത ജയ്‌സ്വാൾ രാജ്‌കോട്ടിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ പുറത്താവാതെ 214റൺസ് അടിച്ചുകൂട്ടുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് കളികൾ പൂർത്തിയായപ്പോൾ 109 ബാറ്റിംഗ് ശരാശരിയിൽ 545 റൺസുമായി ജയ്‌സ്വാളാണ് റൺവേട്ടയിൽ മുന്നിൽ.
ഈ മാസം 23ന് റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് നാലാം ടെസ്റ്റ്. രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ നാലാംദിനംതന്നെ ഇന്ത്യ ജയിച്ചിരുന്നു. 434 റൺസിൻ്റെ റെക്കോഡ് ജയമാണ്. ഇന്ത്യ നേടിയിരുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu