മ്യൂണിക്: ബുണ്ടസ്‍ലീഗയിൽ ബയേൺ മ്യൂണിക്കിന് കിരീടം. ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് ടീമിന്‍റെ കിരീട നേട്ടം. സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രംമാണ് ബയേണ്‍ തോല്‍വി വഴങ്ങിയത്. ഒരൊറ്റ സീസണിന്‍റെ ഇടവേള ആരാധകര്‍ക്ക് തല്‍ക്കാലം മറക്കാം. ബുണ്ടസ്‍ലീഗ കിരീടത്തില്‍ വീണ്ടും ബയേൺ മ്യൂണിക് മുത്തമിട്ടിരിക്കുന്നു. ലീഗില്‍ ബയേണിന്‍റെ മുപ്പത്തിനാലാം കിരീട നേട്ടമാണിത്.
ആർബി ലെപ്സിഗിനോട് സമനില വഴങ്ങിയതാണ് ബയേണിന്‍റെ കിരീടധാരണം വൈകിയത്. ആഘോഷങ്ങള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ച ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി ലെവർക്യൂസൻ ഫ്രീബർഗുമായി സമനിലയില്‍ വഴങ്ങി. ഇതോടെ കിരീടം ബയേണിന് സ്വന്തം. 32 മത്സരങ്ങളില്‍ നിന്ന് 76 പോയന്‍റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള ലെവർക്യൂസന് 68 പോയന്‍റ്.
കിരീട നേട്ടത്തില്‍ ഏറ്റവും സന്തോഷം ഇംഗ്ലണ്ട് താരം ഹാരി കെയ്നാകും. ഹാരിയുടെ കരിയറിലെ ആദ്യ പ്രധാന കിരീടമാണിത്. രണ്ട് യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്കും പോയ സീസണിലെ കിരീട നഷ്ട്ത്തിനും ശേഷം ഒരു കിരീടം. 24 ഗോളുകളുമായി ലീഗില്‍ ടോപ് സ്കോററായതും ഹാരി കെയ്ന്‍ തന്നെ.
© Copyright 2025. All Rights Reserved