പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ട് ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. ഒ കെ ശിവരാജും രാജേഷ് കുറുമാലിയും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ, സംഭാഷണം രാജേഷ് കുറുമാലി. പാലക്കാട് ജില്ലയിലെ മുടപ്പല്ലൂർ ഗ്രാമപ്രദേശത്ത് പ്രദേശമായിരുന്നു സിനിമയുടെ ആദ്യത്തെ ലൊക്കേഷൻ. കൊല്ലങ്കോട്, നെന്മാറ പരിസര പ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മൃദുഭാവേ ദൃഢകൃത്യേ എന്ന ചിത്രത്തിനുശേഷം രാജേഷ് കുറുമാലി തിരക്കഥാ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. ചൂഷണം ചെയ്യുന്ന മാഫിയകളോട് പട പൊരുതി ജീവിക്കേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. മുംബൈയിലെ തിയറ്റർ ആർട്ടിസ്റ്റ് ദേവദാസ് പ്രധാന വേഷം ചെയ്യുന്നു. സംസ്ഥാന അവാർഡ് ജേതാവ് സി ജി പ്രദീപ് നായികയാവുന്നു. കൂടാതെ ഗുരു സോമസുന്ദരം, സുന്ദര പാണ്ഡ്യൻ, മോഹൻ സിത്താര, രാജൻ പൂത്തറക്കൽ, പ്രവീൺ നാരായണൻ, പാച്ചു, ശാന്തകുമാരി, മാസ്റ്റർ ദേവനന്ദൻ എന്നിവർ അഭിനയിക്കുന്നു.
ലീഗോൾഡ് ഫിലിംസിന്റെ ബാനർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മോഹൻ സിത്താരയാണ്. ഗാനരചന ഷമ്മു മാഞ്ചിറ, എഡിറ്റിംഗ് സുമേഷ് ബി ഡബ്ല്യു ടി, ആർട്ട് ബിനിൽ, കോസ്റ്റ്യൂമർ രശ്മി ഷാജൂൺ കാര്യാൽ, മേക്കപ്പ് പി എൻ മണി, കോഡിനേറ്റേഴ്സ് സുരേഷ് പുത്തൻകുളമ്പ്, സോണി ഒല്ലൂർ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ ലിഗോഷ് ഗോപിനാഥ്, അസോസിയേറ്റ് ഡയറക്ടർ ശിവ രഘുരാജ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ബിബി കെ ജോൺ, അജയ് റാം, ഉബൈസ്, പ്രൊഡക്ഷൻ ഇൻ ചാർജ് പൂക്കട വാസു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുജിത്ത് ഐനിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ ദില്ലി ഗോപൻ, സ്റ്റിൽസ് അജേഷ് ആവണി, പിആർഒ എംകെ ഷെജിൻ.
© Copyright 2024. All Rights Reserved