യുകെയിൽ എത്രപെട്ടെന്ന് ഇരുട്ടാകുന്നു എന്ന് നിങ്ങൾ ആശങ്കപ്പെടുന്നെങ്കിൽ, അറിയുക, വർഷത്തിലെ ഇരുണ്ട ദിനങ്ങൾ ഏതാണ്ട് അവസാനിക്കുന്നു. വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിൽ നമ്മൾ എത്തിയിരിക്കുന്നു, ശൈത്യകാല സംക്രമത്തിലേക്ക്. ഇന്ന് വെളുപ്പിന് 3:27 ജി എം ടി യിൽ ആണ് ഔദ്യോഗികമായി സംക്രമം നടന്നത്. ഈ സമയം സൂര്യൻ ആകാശത്ത് ഏറ്റവും താഴ്ന്ന നിലയിലായിരിക്കും.
അതുകൊണ്ടു തന്നെ ഇന്ന് ലണ്ടനിലെ പകലിന്റെ നീളം വെറും ഏഴ് മണിക്കൂർ 49 മിനിറ്റ് 42 സെക്കന്റ് മാത്രമായിരിക്കും. അതായത്, വേനൽ സംക്രമണ ദിനത്തിലെ പകലിനേക്കാൾ 8 മണിക്കൂർ 49 മിനിറ്റ് കുറവായിരിക്കും ശൈത്യകാല സംക്രമണ ദിനത്തിലെ പകലിന്റെ ദൈർഘ്യം. എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് ശൈത്യകാല സംക്രമണം നടക്കുന്നത്. ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും നീളം കുറഞ്ഞ പകലുമായി ഒരു ദിവസമായിരിക്കും ഇത്
-------------------aud--------------------------------
ഭൂമി അതിന്റെ അച്ചുതണ്ടിൽ 23.4 ഡിഗ്രി ചരിഞ്ഞാണ് ഇരിക്കുന്നത് എന്നതിനാൽ, സൂര്യൻ സഞ്ചരിക്കുന്നതായി സങ്കൽപിക്കപ്പെട്ടിരിക്കുന്ന ചാപാകൃതിയിലുള്ള പാത വർഷം മുഴുവൻ ഉയർന്നും താഴ്ന്നും വരും. ഭൂമിയുടെ ധ്രുവങ്ങൾ സൂര്യനു നേരെയോ എതിരായോ തിരിയുന്നതനുസരിച്ചായിരിക്കും ഇത്. ഉത്തരാർദ്ധ ഗോളത്തിന് മിനിമം പോയിന്റ് ആയിരിക്കുമ്പോഴാണ് ശൈത്യകാല സംക്രമം നടക്കുന്നത്. ഈ സമയത്ത് ഭൂമിയുടെ ഉത്തര ധ്രുവം സൂര്യനിൽ നിന്നും അകലെയായിട്ടായിരിക്കും. അതുകൊണ്ടാണ് ഈ മേഖലയിൽ കൊടും തണുപ്പ് അനുഭവപ്പെടുന്നത്.
അതേസമയം, ദക്ഷിണ ധ്രുവം സൂര്യന് അഭിമുഖമായി തിരിഞ്ഞിരിക്കുന്നതിനാൽ ഈ സമയത്ത് ദക്ഷിണർദ്ധഗോളത്തിൽ വേനൽക്കാലമായിരിക്കും. ഉത്തരാർദ്ധ ഗോളത്തിൽ ശൈത്യകാല സംക്രമം നടക്കുന്നതിനാൽ, നാളെ മുതൽ ഇവിടെപകലിന്റെ ദൈർഘ്യം വർദ്ധിച്ചു തുടങ്ങും. അതോടൊപ്പം രാത്രിയുടെ നീളം കുറഞ്ഞുവരികയും ചെയ്യും.
© Copyright 2023. All Rights Reserved