തുടർച്ചയായ രണ്ടാം ക്വാർട്ടറിലും നെഗറ്റിവ് സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതോടെ ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു വീണു. 2023ന്റെ അവസാന പാദത്തിൽ ജിഡിപി വളർച്ചയിൽ 0.3 ശതമാനം കുറവുണ്ടായതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് അറിയിച്ചു.
സർവീസ്, ഇൻഡസ്ട്രിയൽ ഉത്പാദനം, കൺസ്ട്രക്ഷൻ എന്നിവയിലെല്ലാം ഇടിവുണ്ടായതായി ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. സമ്പദ് വ്യവസ്ഥ .1 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇത്ര വലിയ ഇടിവ് അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തൽ.
2020നു ശേഷം ആദ്യമായാണ് ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുന്നത്.
ഈ വർഷം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബ്രിട്ടനിൽ സാമ്പത്തിക രംഗത്തെ സാഹചര്യം വലിയ ചർച്ചകൾക്കു വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
© Copyright 2024. All Rights Reserved