ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നേടാനായി 15-ാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ബ്രിട്ടന്‍. ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ബിസിനസ്സ് സെക്രട്ടറി കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വമ്പന്‍ വിപണിയിലേക്ക് പ്രവേശിക്കാനായി കാത്തിരിക്കുന്ന ബ്രിട്ടന് മുന്നില്‍ തങ്ങളുടെ ആവശ്യം ഗോയല്‍ അവതരിപ്പിച്ചിട്ടുണ്ട്.
-------------------aud--------------------------------
യുകെയ്ക്ക് സ്വതന്ത്ര വ്യാപാര കരാര്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ ബിസിനസ്സ് വിസകള്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ സേവന മേഖലയിലേക്ക് ബ്രിട്ടീഷ് കമ്പനികള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് തിരിച്ചും ഉപകാരം കിട്ടണമെന്ന് കേന്ദ്ര വ്യാപാര, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഗോയലും, ബിസിനസ്സ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സും സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കരാര്‍ പൂര്‍ത്തിയാക്കാന്‍ സമയബന്ധിതമായ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇത് വേഗത്തില്‍, തിടുക്കം കൂട്ടാതെ നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി. ഇന്ത്യന്‍ ജോലിക്കാര്‍ക്കുള്ള ബിസിനസ്സ് മൊബിലിറ്റി വിസകള്‍ കരാരിന്റെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ റൗണ്ട് ചര്‍ച്ചകളില്‍ വിഘാതം സൃഷ്ടിച്ചത് ഇക്കാര്യം തന്നെയാണ്. ഇരുരാജ്യങ്ങളും പരസ്പരം സേവനമേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ ബിസിനസ്സ് വിസകള്‍ ആവശ്യമായി വരും, ഇത് നിക്ഷേപവും, സേവനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്, അതില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല, റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. നേരത്തെ വിസകളുടെ പേരില്‍ ഉടലെടുത്തിരുന്ന എതിര്‍പ്പുകള്‍ അവസാനിക്കുന്നുവെന്നാണ് സൂചന. കരാര്‍ നേടാന്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് ബിസിനസ്സ് സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ഒരു ഭാഗത്ത് പറയുമ്പോള്‍ ഇതില്‍ വിട്ടുവീഴ്ച നടത്തേണ്ടത് എങ്ങനെയെന്ന് മാത്രമാണ് ലേബറിന് ഉറപ്പിക്കേണ്ടത്.
© Copyright 2024. All Rights Reserved