ബ്രിട്ടിഷ് പാർലമെന്റിൽ മികച്ച സംരംഭകനുള്ള അവാർഡ് സ്വന്തമാക്കി മലയാളി ബിസിനസുകാരൻ. ദുബായിൽ വ്യവസായിയും സംരംഭകനുമായ അയൂബ് കല്ലടക്കാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. യുകെ - യുഎഇ സംരംഭക കൂട്ടായ്മ ഏർപ്പെടുത്തിയ ബിസിനസ് എക്സലൻസ് അവാർഡ് ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ വെച്ച് അയൂബ് കല്ലട ഏറ്റുവാങ്ങി. ബ്രിട്ടിഷ് സൗത്ത് ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്‌സിന്റെ ക്ഷണ പ്രകാരം യുഎഇയിലെ മലയാളി സംരംഭകരുടെ പൊതു വേദിയായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ യു കെ ബിസിനസ് ട്രിപ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ചെയർമാൻ ആയ അയൂബ് ലണ്ടനിൽ എത്തിയത്. നസീം അഹമ്മദ് ട്രേഡിങ്ങ്, കല്ലട ഫുഡ് ഇൻഡസ്ട്രീസ്, ടൈൻ റോസ്‌റ്ററി, എന്നിവയുടെ സ്ഥാപകൻ ആൽമയാർ ഹോൾഡിങ് പാർട്ണർ എന്നീ നിലയിൽ അയൂബ് കല്ലട പ്രവർത്തിക്കുന്നുണ്ട്.
© Copyright 2024. All Rights Reserved