ഒഴിവുകാല യാത്രക്ക് വിദേശത്തേയ്ക്ക് പോകുന്ന യുകെ പൗരന്മാര്‍ നേരത്തെബ്രിട്ടീഷ് സര്‍ക്കാരിന്റെ ഫോറിന്‍ ഓഫീസ് പുറപ്പെടുവിച്ചിട്ടുള്ള ട്രാവല്‍ അഡ്‌വൈസ് യാത്രയുമായി ബന്ധപ്പെട്ട സുപ്രധാന മുന്നറിയിപ്പ്.
സംഘര്‍ഷങ്ങള്‍, പ്രകൃതി ദുരന്തം, പ്രാദേശിക ഭരണകൂടങ്ങളുടെ വിലക്ക് തുടങ്ങി പല കാരണങ്ങളാല്‍ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കാറുണ്ട്. ഈ മുന്നറിയിപ്പുകള്‍ ലംഘിച്ച് യാത്രചെയ്താല്‍ നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് അസാധുവാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, അപകടത്തിലും പെട്ടേക്കാം. ഇത്തരത്തില്‍, ബ്രിട്ടീഷ് പൗരന്മാര്‍ യാത്ര ചെയ്യുന്നതില്‍ നിന്നും പൂര്‍ണ്ണമായി നിരവധി രാജ്യളെ വിലക്കി .
യൂറോപ്പില്‍ ബെലാറൂസ്, റഷ്യ, യുക്രെയിന്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യയില്‍ അഫ്ഗാനിസ്ഥാന്‍, മ്യാന്മാര്‍, ഉത്തര കൊറിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, എന്നീ രജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് യാത്രാവിലക്ക് എര്‍പ്പെടുത്തിയ കൂടുതല്‍ രാജ്യങ്ങള്‍ ഉള്ളത്.
ബുക്കിനോ ഫാസോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുകയാണെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം തലസ്ഥാനമായ ഔഡഡൗഗു സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കും. ചാഡ്, എത്യോപ്യ, മാലി, മൗറിറ്റാനിയ, സൊമാലിയ, പടിഞ്ഞാറന്‍ സഹാറ എന്നീ രാജ്യങ്ങളിലെ ഒട്ടു മിക്ക പ്രദേശങ്ങളിലേക്കും യാത്ര വിലക്കിയിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.
അതേസമയം, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ലിബിയ, നൈജര്‍, തെക്കന്‍ സുഡാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലേക്ക് പൂര്‍ണ്ണമായ യാത്രാ വിലക്കാണുള്ളത്. മദ്ധ്യപൂര്‍വ്വ ദേശത്ത് ഇറാഖിന്റെ മിക്ക ഭാഗങ്ങളിലേക്കും ഇറാനിലെക്ക് പൂര്‍ണ്ണമായും യാത്രാവിലക്കുണ്ട്. ഇസ്രയേല്‍ കൈയ്യടക്കി വെച്ചിരിക്കുന്ന പാലസ്തീനിയന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ടെങ്കിലും, അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കും. ലെബനന്‍, സിറിയ, യെമെന്‍ എന്നീ രാജ്യങ്ങളിലേക്കും പാലസ്തീനിന്റെ കൈവശമിരിക്കുന്ന പ്രദേശത്തേക്കും പൂര്‍ണ്ണമായ വിലക്കുണ്ട്.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ഹെയ്ത്തിയിലേക്ക് പൂര്‍ണ്ണമായും യാത്ര വിലക്കിയിട്ടുള്ളപ്പോള്‍ വെനെസുലയുടെ ചില ഭാഗങ്ങളില്‍ യാത്രചെയ്യുന്നത് വിലക്കിയിട്ടുണ്ട്. മറ്റു ഭാഗങ്ങളിലേക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെ യാത്ര ചെയ്യാനുള്ള അനുമതി നല്‍കുകയുള്ളു. അതുപോലെ ആസ്‌ട്രേലിയയിലെ നൗറുവിലെ പ്രാദേശിക ഭരണകൂടം യാത്രക്കാരോട് നൗറുവിലേക്കുള്ള യാത്ര അത്യാവശ്യമാണോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.
© Copyright 2023. All Rights Reserved