ബ്രിട്ടനിലെ പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനം നടപ്പിൽ വരുത്തണമെന്ന് സൈനിക മേധാവി ജനറൽ സർ പാട്രിക് സാൻഡേഴ്‌സ്. 1914 ലുണ്ടായ തെറ്റുകൾ വരുത്താൻ രാഷ്ട്രത്തിന് കഴിയില്ലെന്ന് ജനറൽ സർ പാട്രിക് സാൻഡേഴ്‌സ് പറഞ്ഞു.
ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ച തീവ്രത മനസിലാക്കുന്നതിൽ അന്നത്തെ ഭരണകൂടം പരാജയപ്പെട്ടെന്നും ഇനിയും അതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പാണ് സർ പാട്രിക് സാൻഡേഴ്‌സ് നൽകുന്നത്.സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനും സൈനിക ചെലവുകൾ കുറയ്ക്കുന്നതിനും എതിരെയുള്ള വിമർശകനാണ് ജനറൽ സർ പാട്രിക് സാൻഡേഴ്‌സ്.കഴിഞ്ഞ 30 വർഷത്തിനിടയിൽ സൈന്യത്തിന്റെ വലുപ്പം പകുതിയായി കുറഞ്ഞുവെന്ന് പറഞ്ഞ സർ പാട്രിക് സാൻഡേഴ്‌സ്, കഴിഞ്ഞ 12 വർഷത്തിനിടയിൽ 28 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. സായുധ സേനയിൽ കൂടുതൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ബ്രിട്ടനിൽ 1930 കളിൽ നടന്ന സംഭവ വികാസങ്ങളുടെ ആവർത്തനത്തിന് സാധ്യതയുണ്ടെന്ന് മുൻ സിജിഎസ് ജനറൽ ലോർഡ് ഡാനറ്റ് കഴിഞ്ഞദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇത് സർ പാട്രിക് സാൻഡേഴ്‌സിന്റെ വാദങ്ങൾക്ക് കൂടുതൽ പിൻബലം നൽകുന്നു. ജൂണിൽ സിജിഎസ് പദവിയിൽ ജനറൽ സർ റോളി വാക്കർ നിയമിതനാവാനിരിക്കേ സർ പാട്രിക് ഉയർത്തിയ വാദങ്ങൾ കൂടുതൽ ഗൗരവമേറിയ ചർച്ചകൾക്ക് വേദിയാകും. സൈന്യത്തിൽ ചേരുന്നതിനുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ ആറുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നുണ്ട്.
© Copyright 2024. All Rights Reserved